ആദ്ധ്യാത്മികതയില്‍ പുസ്തക ജ്ഞാനം നേടിയതുകൊണ്ട് മാത്രമായില്ല, അത്
ജീവിതത്തില്‍ പകര്‍ത്തിയാല്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ.. വേദാന്തം
പഠിച്ച ചിലര്‍ ഞങ്ങള്‍ ജ്ഞാനികള്‍ ആണെന്ന് അഭിമാനിക്കാരുണ്ട്, അദ്വൈതം
പ്രസങ്ങിക്കാറുണ്ട്
മറ്റൊരാള്‍
നിങ്ങളെ കുറ്റപെടുതുമ്പോള്‍ തലയ്ക്കു വലിയ ഭാരം തോന്നും.
നിങ്ങളതിനെകുരിച്ചു മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ആ ദുഖ ഭാവം ചുറ്റും
പരത്തുന്നു. അപ്പോള്‍ സ്വയം ഉണര്‍ന്നു കൊണ്ട് മനസ്സിലാക്കൂ. നിങ്ങള്‍
ആത്മാവാണ്, ഒന്നിനും നിങ്ങളെ സ്പര്ശിക്കാനാകില്ല എന്ന്. ഇതെല്ലാം വെറും
നാടകമാണ്. അതും നിങ്ങള്‍ തന്നെ സൃഷ്ടിച്ചത്. ഇതിനു മുന്‍പും പല തവണ ഇത്തരം
അനുഭവങ്ങളിലൂടെ നിങ്ങള്‍ കടന്നു പോയിട്ടുണ്ട്. ജീവിതത്തില്‍
അഭിമുഘീകരിക്കുന്ന എല്ലാ ആരോപണങ്ങളും നിങ്ങളുടെ സ്വന്തം സൃഷ്ടിയാണ്. -
ഇതറിഞ്ഞു സുഗവും സ്വാതന്ത്ര്യവും നേടൂ.
ജീവിതത്തില്‍
നിങ്ങള്‍ക്കുണ്ടായിട്ടുള്ള എല്ലാ അനുഭവങ്ങളുടെയും ഉത്തരവാദിത്തം സ്വയം
ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍ ശക്തനാകുന്നു. പ്രത്യാക്രമാനത്തിനുള്ള
തയ്യാറെടുപ്പും പിറുപിറുക്കലും വിശധീകരണങ്ങളും അതിനോട് അനുഭന്ധിച്ചു
മനസ്സിലുളവാകുന്ന എല്ലാ നിഷേധ വികാരങ്ങളും അതോടെ അവസാനിക്കുന്നു.
പൂര്‍ണ്ണമായ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍
സ്വതന്ദ്രനാകുന്നു.