2014, മേയ് 11, ഞായറാഴ്‌ച

ഹിന്ദു അറിയാത്ത ഹിന്ദുയിസം - 1

ഹിന്ദുയിസം എന്നത് ഒരു മതമോ ഒരു ജീവിത രീതിയോ അല്ല,  അത് മതം ആണെന്ന് പറയുന്നവര്‍ മൂടന്മാരും, ജീവിത രീതി ആണെന്ന് പറയുന്നവര്‍ വേണ്ടത്ര ജ്ഞാനം ഇല്ലാത്തവരും   മാത്രമാണ്. ചുരുക്കി പറഞ്ഞാല്‍ ഹിന്ദുയിസം എന്ന വാക്ക് കൊണ്ട് വന്ന മഹാന്മാരോട് തന്നെ അത് എന്താണെന്ന് ചോതിക്കേണ്ടി ഇരിക്കുന്നു, അതിനി സാധിക്കുകയും ഇല്ല .. സനാതന ധര്മ്മതിലേക്ക് വന്നാല്‍ അത് ഒരു കൂട്ടം ആശയങ്ങളുടെ കലവറ ആണെന്ന് പറയാം, അപ്പോഴും അത് ഒരു ജീവിത രീതി അല്ല, പലതാണ്, പല ആത്മീയ രീതികള്‍ ആണ്, ജീവിത രീതികള്‍ ഇതില്‍ വളരെ കുറച്ചേ ഉള്ളൂ !

ഭഗവദ് ഗീതയും, വേദങ്ങളും ഈ മതത്തിന്റെ ഗ്രന്തങ്ങളാണ് എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. സത്യത്തില്‍ ഇങ്ങനെ ഉള്ള അനേകായിരം ഗ്രന്ഥങ്ങള്‍ ഉണ്ടെന്നതാണ് സത്യം. ഭഗവദ് ഗീത തന്നെ പല തരമുണ്ട്. ആത്മീയ രീതികള്‍ക്ക് അനുസരിച്ച് അവയുടെ മൂല തത്വവും മാറുന്നു.  പതിനായിരക്കണക്കിനു ആത്മീയ രീതികളെ എങ്ങിനെ ഒരൊറ്റ ജീവിത ശൈലി ആയി അവതരിപ്പിച്ചു എന്നതിലാനിതിന്റെ പൊള്ളത്തരം.  അതുകൊണ്ട് ലക്ഷക്കണക്കിന്‌ ദൈവങ്ങളും ചില സങ്കല്‍പ്പങ്ങളും ഒക്കെ ഉണ്ടാകുകയും അതിനെ പലരും വികൃത വല്‍ക്കരിക്കുകയും ചെയ്തു.

സത്യത്തില്‍ ഇന്ന് ഈ ഹൈന്ദവര്‍ എന്ന് പറയുന്നവര്‍ക്ക് അവര്‍ എന്താണെന്ന് ഒരു പിടിത്തവും ഇല്ല, അവര്‍ ശിവനെയും, ദേവിയും കൃഷ്ണനെയും ഒരു പോലെ ആരാധിക്കുന്നു, അതില്‍ തന്നെ നിരീശ്വര വാദികളും, യുക്തി വാദവും കാണാം. തികച്ചും ആത്മീയമായ പുരോഗതിക്കു വേണ്ടി ഉണ്ടായിരുന്ന   ക്ഷേത്രങ്ങള്‍ ഇന്ന് ആരാധനാലയങ്ങള്‍ ആയി മാറി. ആയിരക്കണക്കിനു സംസ്കാരങ്ങള്‍ തകര്‍ത്തെറിയപെട്ടു, അവയിലൂടെ ഭാരത ജനത നേടി വന്ന ബുദ്ധി വൈഭവവും  ശാസ്ത്രത്തിലുള്ള പാണ്ഡിത്യവും  ഇല്ലാതെ ആയി. ഇന്ന് ഇവിടം തികച്ചും വിഡ്ഢികളുടെ പറുദീസ മാത്രമായി മാറി. ആത്മീയ  ജ്ഞാനം ഇല്ലാത്ത ഒരു കൂട്ടം വിഡ്ഢികള്‍ ഇതിനെ കച്ചവട വല്ക്കരിച്ചു. ആത്മീയത കമ്പോളത്തിലെ ഉല്‍പ്പന്നമായി മാറി. മറ്റു ചിലര്‍ ഇതിനെ മത വല്ക്കരിച്ചു മാറ്റാന്‍ ശ്രമിച്ചു, സ്വതന്ത്രനായ ഒരുവന്റെ ചുമലിലേക്ക് മതത്തിന്റെ മാറാപ്പു കേറ്റുവാന്‍ വേണ്ടി  അങ്ങിനെ ഒരു ഹിന്ദു മതവും ഉണ്ടായി.

തുടരും ..... !

PS : സത്യങ്ങള്‍ എല്ലായ്പ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കണം എന്നില്ല, ഇതിലെ എഴുത്തുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എങ്കില്‍ വിട്ടു കളയുക :)