2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

അന്വേഷിക്കുന്നവന്‍ ഇല്ലാതെ ആകുമ്പോള്‍ അന്വേഷണം ആരംഭിക്കുന്നു

ധ്യാനം എന്ന പോലെ സന്യാസവും ഒരു മാര്‍ഗം ആണ്, ഒരു സന്യാസി ചിലപ്പോള്‍ നിങ്ങളെക്കാളും മോശം അവസ്ഥയില്‍ ആയിരിക്കാം  അതിനു നേരെ വിപരീതവും ആകാം, അറിവ് ഉണ്ടെന്നു കരുതി അറിയുന്നവന്‍ ആണെന്ന് ധരിക്കരുത്...

2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

"നിങ്ങള്‍ മേഘമല്ല ആകാശമാണ്‌""" ഓം തത് സത്


 നിങ്ങളില്‍ രൂപാന്തരപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും നിങ്ങളുടെ ശ്രദ്ധ എവിടെ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.. നിങ്ങള്ക്ക് ഇപ്പോഴും 2  നിങ്ങളെ അറിയാന്‍ സാധിച്ചില്ല എങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഉറക്കത്തില്‍ ആണെന്ന് എനിക്ക് പറയേണ്ടി വരും.. !  മനസ്സ് എന്ന ബഹളത്തെ സാധാ നിരീക്ഷിചിരിക്കുക, അങ്ങിനെ ആ നിരീക്ഷണം ആകുക, നിരീക്ഷകന്‍ ആകുക .. ആ ഞാന്‍ അയി ഇരിക്കുക..  ആന്തരികമായ മൌനം താനേ ഉത്ഭവിക്കും, മനസിലാക്കൂ ചോദ്യങ്ങളും സംശയങ്ങളും എല്ലാം ചിത്തബ്രമത്തിന്റെ ലക്ഷണമാണ്, അതിനെ നിരീക്ഷിക്കുന്നതിലൂടെ ആ ചിത്ത ബ്രമത്തെ തീര്‍ച്ചയായും ഇല്ലാതാക്കാം..  നിങ്ങള്‍ ഒരു ആകാശം ആണ്, മേഘങ്ങള്‍ അല്ല...  ശ്രദ്ധ ആകാശത്തിലേക്ക് കൊണ്ട് വരുക, അതിനു മേഘങ്ങളേ നിരീക്ഷിക്കുക... മേഘങ്ങള്‍ മേഘങ്ങള്‍ ആണെന്ന് അറിയുന്ന ആ നിമിഷം നിങ്ങള്‍ ആകാശമായി തീരും  !!!