നിങ്ങളില്‍ രൂപാന്തരപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും നിങ്ങളുടെ ശ്രദ്ധ എവിടെ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.. നിങ്ങള്ക്ക് ഇപ്പോഴും 2 നിങ്ങളെ അറിയാന്‍ സാധിച്ചില്ല എങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഉറക്കത്തില്‍ ആണെന്ന് എനിക്ക് പറയേണ്ടി വരും.. ! മനസ്സ് എന്ന ബഹളത്തെ സാധാ നിരീക്ഷിചിരിക്കുക, അങ്ങിനെ ആ നിരീക്ഷണം ആകുക, നിരീക്ഷകന്‍ ആകുക .. ആ ഞാന്‍ അയി ഇരിക്കുക.. ആന്തരികമായ മൌനം താനേ ഉത്ഭവിക്കും, മനസിലാക്കൂ ചോദ്യങ്ങളും സംശയങ്ങളും എല്ലാം ചിത്തബ്രമത്തിന്റെ ലക്ഷണമാണ്, അതിനെ നിരീക്ഷിക്കുന്നതിലൂടെ ആ ചിത്ത ബ്രമത്തെ തീര്‍ച്ചയായും ഇല്ലാതാക്കാം.. നിങ്ങള്‍ ഒരു ആകാശം ആണ്, മേഘങ്ങള്‍ അല്ല... ശ്രദ്ധ ആകാശത്തിലേക്ക് കൊണ്ട് വരുക, അതിനു മേഘങ്ങളേ നിരീക്ഷിക്കുക... മേഘങ്ങള്‍ മേഘങ്ങള്‍ ആണെന്ന് അറിയുന്ന ആ നിമിഷം നിങ്ങള്‍ ആകാശമായി തീരും !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ