2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

അന്വേഷിക്കുന്നവന്‍ ഇല്ലാതെ ആകുമ്പോള്‍ അന്വേഷണം ആരംഭിക്കുന്നു

ധ്യാനം എന്ന പോലെ സന്യാസവും ഒരു മാര്‍ഗം ആണ്, ഒരു സന്യാസി ചിലപ്പോള്‍ നിങ്ങളെക്കാളും മോശം അവസ്ഥയില്‍ ആയിരിക്കാം  അതിനു നേരെ വിപരീതവും ആകാം, അറിവ് ഉണ്ടെന്നു കരുതി അറിയുന്നവന്‍ ആണെന്ന് ധരിക്കരുത്...
മനസ്സിന്റെ ഓരോ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് തുള്ലാതിരിക്കുക. ഗുരു എന്നത് ഒരു രൂപത്തില്‍ ഉള്ളതല്ല.. അത് ഒരു അടയാളം ആണ്.. അത് പല രൂപങ്ങളില്‍ നിങ്ങള്ക്ക് സൂചന നല്കികൊണ്ടേ ഇരിക്കും...

അന്വേഷിക്കുന്നവന്‍  ഇല്ലാതെ ആകുമ്പോള്‍ അന്വേഷണം ആരംഭിക്കുന്നു.. ശരീരത്തെ നിരീക്ഷിക്കുക, പ്രവര്‍ത്തി ഏതുമാകട്ടെ നിരീക്ഷിക്കുക.. അങ്ങിനെ നിരീക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഈ നിമിഷത്തില്‍ ജീവിക്കുവാന്‍ തുടങ്ങുന്നു, അതും നിങ്ങള്ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എങ്കില്‍ ചെയുന്ന പ്രവര്‍ത്തി ഏതുമാകട്ടെ  അവ വളരെ സാവധാനം ചെയുക.. അങ്ങിനെ ഈ നിമിഷത്തില്‍ വര്‍ത്തിക്കുക, പൂര്‍ണമായും നിങ്ങളെ ഉപേക്ഷിക്കുക.. ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു നിങ്ങള്‍ ശരീരം അല്ല അതിനു സാക്ഷിയായി ഇരിക്കുന്നവന്‍ ആണെന്ന്.. ശരീരം അല്ലാത്ത നിങ്ങള്‍ എവിടെ സ്ഥിതി ചെയുന്നു ?? ശരീരം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ ഉണ്ടോ ? എവിടെയെങ്കിലും പറഞ്ഞു കേട്ടത് പറയാതിരിക്കുക.. നിങ്ങളുടെ അനുഭവം എന്തെന്ന് പറയൂ..   മനസ്സ് പറയുന്നത് കേള്‍ക്കാതെ, ശ്രദ്ധിക്കാതെ ഇരിക്കുക, ചിന്തകളെ ശ്രദ്ധിക്കാതെ ഇരിക്കുക.. അവ വരട്ടെ പോകട്ടെ... മനസ്സിനോട് ഒരു അനുസരണ ഇല്ലാത്ത കുട്ടിയെ പോലെ പെരുമാറുക.. 

അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ പങ്കു  വെക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ