നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ല ഒരു വസ്തുവും, ഓരോ വ്യക്തിയും ഇവിടെ ഇരിക്കുന്നത്, മറിച്ച് നിങ്ങളിലെ പ്രതീക്ഷകളെ
ഇല്ലാതാക്കാന്‍ ആണ്, നിങ്ങള്‍ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍
നിങ്ങള്‍ പ്രകൃതിയോടു താദാത്മ്യം പ്രാപിച്ചിരിക്കുന്നു.. നിങ്ങളെ മറന്നു ബോധത്തില്‍ ലയിക്കുക... നിങ്ങള്‍ ഒന്നായിരിക്കുന്നു .. ഒഴുക്കിനെതിരെ നീന്താത ഒരു മത്സ്യമായി മാറിയിരിക്കുന്നു... വായുവില്‍ പറക്കുന്ന ഒരപ്പൂപ്പന്‍ താടിയെപോലെ സുതാര്യന്‍ ആയിരിക്കുന്നു . അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സത്തയില്‍ എത്തിയിരിക്കുന്നു.. നിങ്ങള്‍ ജീവിക്കാന്‍ തുടങ്ങുന്നു... ഒരു കൊച്ചു കുട്ടിയെ പോലെ, ഒന്നിനോടും എതിര്‍പ്പും സ്നേഹവും ആഗ്രഹവും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിയിരിക്കുന്നു... തത്വതിലേക്ക് എത്തിയിരിക്കുന്നു..
ധ്യാന നിമഗ്നനായ ഒരു യോഗിയെപോലെ ആണ് അപ്പൂപ്പന്‍ താടികള്‍ അവയുടെ സഞ്ചാരത്തിനു ഒന്നും ഒരു തടസ്സം അല്ല... അതൊരു ഒഴുക്കാണ്... നിശബ്ദതയുടെ ഒഴുക്ക്... എനിക്ക് തോനുന്നു.. ആ നിശബ്ദതയുടെ ഒഴുക്ക് എന്നെ പഠിപ്പിച്ചത് അപ്പൂപ്പന്‍താടി എന്ന ഗുരുവാണെന്ന്.....
പ്രകൃതി അതിന്റെ സ്വാതന്ത്ര്യം മുഴുവന്‍ നമ്മിലേക്ക് പകര്‍ന്നു
നല്കികൊണ്ടേ ഇരിക്കുന്നു.. നാം അത് തിരിച്ചറിയാതെയും ഇരിക്കുന്നു...
ഉണര്‍വിലും ഉറങ്ങികൊണ്ടേ ഇരിക്കുന്നൂ മനുഷ്യര്‍... സ്വപ്നങ്ങളുടെ
ലോകത്തില്‍ ഉണര്‍ന്നിരിക്കുന്ന അപ്രാകൃതനായ മനുഷ്യന്‍... ശവത്തില്‍
നിന്നും ശിവത്ത്തിലേക്ക് ഉണരാത്ത മനുഷ്യന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ