2012, നവംബർ 1, വ്യാഴാഴ്‌ച

ആര്‍ക്കറിയാം വള്ളത്തോളിനെ ആര്‍ക്കറിയാം എഴുത്തച്ച്ചനെ ?

ആര്‍ക്കറിയാം വള്ളത്തോളിനെ ആര്‍ക്കറിയാം എഴുത്തച്ച്ചനെ ? പൊങ്ങച്ചത്തില്‍ അകപ്പെട്ട  മലയാളികളേ നിങ്ങളോടാണീ  ചോദ്യം... 
ലോക ഭാഷകളുടെ ഇടയില്‍ 26ആമതെ സ്ഥാനമുണ്ട് നിങ്ങളീ പുച്ചിച്ചു തള്ളുന്ന മലയാളത്തിനു... ഇന്ന് മലയാളം പറഞ്ഞാല്‍ statusനെ ബാധിക്കും, അതുകൊണ്ട് ഇംഗ്ലീഷ് തന്നെ പറയും, പറയണം ഇല്ലേല്‍ പറയിപ്പിക്കും, അത്തരം സമീപനമാണ് വിദ്യാലയങ്ങളും രക്ഷിതാക്കളും ചില മലയാള ടി വി , സിനിമാക്കാരും ഇപ്പോള്‍  സ്വീകരിക്കുന്നത്...   ഹേ മൂടനായ മനുഷ്യ, ഭാഷ  എന്നാല്‍ കേവലം ആശയ വിനിമയത്തിനുള്ള ഉപാധി മാത്രമാണ്, അതിനു വേണ്ടി മറ്റുള്ളവയെ ഉപയോഗിക്കാം.. അല്ലാതെ ആംഗലേയം സംസാരിക്കുന്നത് എന്തോ ഒരു വലിയ കാര്യമായി കാണേണ്ടതില്ല..

അത് ആവശ്യത്തിനു ഉപയോഗിക്കുക..  മലയാളം പഠിച്ചത് കൊണ്ടാണ് നിങ്ങള്ക്ക്  ആംഗലേയ അക്ഷരമാല അനായാസേന കൈകാര്യം ചെയ്യാന്‍ കഴിയുന്നത്‌.. കാരണം മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഏകദേശം എല്ലാവിധതിലുമുള്ള ശബ്ദത്തിനെ ഉള്‍കൊള്ളിച്ചിട്ടുണ്ട്.. അത്തരം ഒരു മഹത്തായ ഭാഷയെ നിങ്ങള്ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്ക്ക് ബുദ്ധിയില്ല എന്നെ പറയുള്ളൂ..  സംസ്കൃതം എന്നാ ഭാഷയെ  80% ഓളം ഉള്കൊള്ളിചാണ് മലയാളം രൂപപ്പെടുതിയെടുതിട്ടുഉള്ളത് .. അതുകൊണ്ട് അത്രത്തോളം ആഴത്തില്‍ നമുക്ക് ആശയ വിനിമയം ചെയ്യാന്‍ ഈ ഭാഷ നമ്മെ സഹായിക്കുന്നുണ്ട്.. നമ്മളിലെ ബുദ്ധി ക്ഷമതയെ ഉണര്‍ത്താന്‍ ഒരു ഭാഷ കൊണ്ട് സാധിക്കുക എന്നത് വളരെ അത്ഭുതകരമായ പ്രക്രിയയാണ്.. അതാണ്‌ മലയാള ഭാഷയിലെ 51 ശബ്ദങ്ങള്‍ക്കുള്ള കഴിവ്... ആദ്യം നിങ്ങള്‍ മലയാളത്തെ മനസിലാക്കുക എന്നിട്ട് നിങ്ങളുടെ കുട്ടിയെ പറഞ്ഞു മനസിലാക്കുക...  പണത്തിനു മീതെ പായാതെ  പ്രകൃതിയോടൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുക..

ഇനി നമ്മുടെ മലയാളത്തിനെ നശിപ്പിച്ച ചില സിനിമാക്കാരോട് രണ്ടു വാക്ക്, കള്ളും കഞ്ചാവും തലയ്ക്കു പിടിച്ചു കണ്ട ആംഗലേയ പടങ്ങള്‍ അടിച്ചു മാറ്റി എഴുതുന്നതല്ല കഥ , അതല്ല സൃഷ്ടി..  ഇംഗ്ലീഷില്‍ പേരിടണം എങ്കില്‍ ഇംഗ്ലീഷ് സിനിമ പിടിക്ക്,,  ഇവിടത്തെ യുവത്വം നശിച്ചിട്ടില്ല.. ഞങ്ങള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ഇത്തരം സിനിമകള്‍ ചെയുന്നത് എങ്കില്‍, ഞങ്ങള്‍ക്ക് അതിനോട് താല്പര്യമില്ല..  നിങ്ങള്ക്ക് മലയാളത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്നതാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തരേണ്ടത്‌ .. അങ്ങിനെ കാണിച്ചു തന്ന ഒരു കാലഗട്ടം ഇവിടെ ഉണ്ടായിരുന്നു എന്ന് ഇന്നത്തെ    നവ തലമുറ സംവിധായകര്‍ എന്ന് സ്വയം പുകഴ്ത്തുന്ന  നിങ്ങള്‍ മനസിലാക്കണം.   

   ആംഗലേയ സിനിമകള്‍ കാണണമെങ്കില്‍ christopher nolan, ridley scott, peter jackson, james cameron, steven spileberg, mel gibson, clint eastwood പോലുള്ളവര്‍ ഉണ്ട്..  ഞങ്ങള്‍ അവരുടെ സിനിമ കണ്ടോളം .. നിങ്ങള്‍ കോപ്പി  അടിച്ചു  കഷ്ടപ്പെടണ്ടാ ... നിങ്ങളെ പോലെ ഉള്ളവരാണ് ഈ ഭാഷയെ ഇല്ലാതാക്കുന്നത്. മാതൃഭാഷയെ വളര്‍ത്താനും തളര്താനും മാധ്യമങ്ങള്‍ക്ക് കഴിവുണ്ട്.. വളര്തിയില്ലെങ്കിലും തളര്താതിരിക്കുക.. എല്ലാരും കൂടി ഈ നാടിനേയും ഈ നാടിന്റെ ഒരു സാംസ്കാരിക പൈതൃകത്തെയും ഇല്ലാതാക്കി കൊണ്ടേ ഇരിക്കുന്നൂ.. പുതു തലമുറ ഇത്തരം മണ്ടന്മാരുടെ മണ്ടന്‍ ചിന്താഗതികളില്‍ ചെന്ന് ചാടരുതെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ... മലയാളത്തെ സ്നേഹിക്കാന്‍ ഒരിക്കലും ഇംഗ്ലീഷിനെ തള്ളി പറഞ്ഞിട്ടില്ല.. എല്ലാ ഭാഷകള്‍ക്കും അതിന്റെ പ്രാധാന്യം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു.. പക്ഷെ ഇവിടെ മലയാളത്തെ തള്ളിപറയുന്നവരെ കാണുമ്പോള്‍ സഹിക്കുന്നില്ല.. സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള നാട്ടില്‍ ഇതും സംഭവിക്കും.. മലയാളനാടും, മലയാള ഭാഷയുമാണ് മലയാളിയെ മലയാളി ആക്കുന്നത്.. അത് എല്ലാ മല്ലുസും ഓര്‍ക്കണം

 പ്രകൃതിയെ അറിയാത്ത , മണ്ണിനെ അറിയാത്ത, മരങ്ങളെയും ചെടികളെയും അറിയാത്ത, സ്നേഹം എന്താണെന്ന് അറിയാന്‍ കഴിയാത്ത ഒരു തലമുറ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം സുഹൃത്തുക്കളെ..

വള്ളത്തോള്‍  ഇങ്ങനെ  എഴുതുന്നു. "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍”

എല്ലാവര്ക്കും നല്ലത് വരട്ടെ !!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ