2012, ജൂൺ 1, വെള്ളിയാഴ്‌ച

ഈ നിമിഷത്തിന്റെ പവിത്രത

അനേക കാലം പലയിടങ്ങളില്‍ അലഞ്ഞു അവസാനം അവിടെ നിന്നൊന്നും  കിട്ടാത്ത ആ പവിത്രമായ സത്യം എന്നിലെ ബോധ രൂപമായി 
മറഞ്ഞിരിക്കുകയായിരുന്നെന്നു അറിയുന്ന ആ നിമിഷം,  ഈ നിമിഷം ...  പ്രശ്നങ്ങളില്‍ നിന്ന് ഒളിചോടുന്തോറും അവ കൂട്ടം കൂട്ടമായി വന്നു കൊണ്ടേ ഇരുന്നു, എന്തിനു വേണ്ടി സത്യത്തിലേക്ക് നയിക്കുന്നതിന് തന്നെ... എല്ലാത്തിനെയും നോക്കി കാണുക എന്നത് തന്നെ ആണ് പരമമായ ശാന്തി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ , ഈ നിമിഷത്തിന്റെ സാധ്യതകളെ  അറിഞ്ഞപ്പോള്‍, അതില്‍ ശാന്തിയെ അനുഭവിക്കുമ്പോള്‍ എന്തിനു ഇത്രയും കാലം മനസ്സിന്റെ അടിമയായി ജീവിച്ചു എന്നാതിലാണ് ദുഃഖം.  എല്ലാത്തിനെയും നിരീക്ഷിക്കുക, ഏതു പ്രവര്‍ത്തി  ആയാലും ജാഗ്രതയോടെ, ശ്രദ്ധയോടെ ചെയ്യുക, അങ്ങിനെ മനസ്സിന്റെ കടിഞ്ഞാന്‍ നിങ്ങളുടെ കയ്കളില്‍ ആക്കി ജീവിക്കുക.. സുഘമോ ദുഘമോ ഒന്നിനെയും വെറുക്കണ്ട... എല്ലാം വരട്ടെ, പോകട്ടെ ... അതിനെയും നിരീക്ഷിക്കുക.. ഒന്നിലും നല്ലതും ചീതയും കാണാന്‍ ശ്രമിക്കണ്ട.. എല്ലാത്തിനെയും സമ ഭാവത്തില്‍ ദര്‍ശിക്കുക... ഈ പ്രകൃതിയിലുള്ളതെല്ലാം  നീ തന്നെ ആണ്, എല്ലാത്തിനെയും സ്നേഹത്തോടെ, പുതുമയോടെ നോക്കി കാണുക... അങ്ങിനെ ഈ നിമിഷത്തില്‍ ജീവിക്കുക.. ഇത് തന്നെയാണ് ഏറ്റവും വലിയ രഹസ്യം, ഏറ്റവും വലിയ സിദ്ധി, ഏറ്റവും വലിയ അനുഭവം !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ