കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും പ്രൊഫൈല്‍ .
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും പ്രൊഫൈല്‍ .
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും പ്രൊഫൈല്‍
എത്രയുണ്ടു കമന്റുകളെങ്കിലും
തൃപ്തിയായിടാ ഫെയസ്ബുകന്മാര്‍ക്കൊരു കാലം;
പത്തു കിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം കമന്റ് പോസ്റ്റിനുണ്ടാകിലും
വേറിടാതെ വലയുന്നു ഫെയ്സ്ബുക്കര്‍
ഹരി മാറി ഗോപാലന്‍ ആകുന്നു
ഗോപാലന്‍ പിന്നെ ദാസനുമാകുന്നു
ഒറിജിനലേത് ഫെയ്ക്ക് ഏതാന്നറിയാത്ത
ഫെയ്സ്ബുകിന്‍ വിലാസങ്ങളിങ്ങിനെ
പലതും സ്വപ്നം കണ്ടങ്ങിനെ ചാറ്റുന്ന നേരത്ത്
നെറ്റ് ഡൌണ്‍ ആയി പോകുന്നു പാവം ശിവ ശിവ
കീഴ്‌മേലിങ്ങനെ മണ്ടുന്ന യൂസര്‍മാര്‍
ഫെയ്സ്ബുകെത്ര നേടുന്നു കാശുകള്‍
ചത്തുപോം നേരം ഫെയ്സ്ബുക് പ്രൊഫൈല്‍ പോലു-
മൊക്കില്ല കൊണ്ടുപോവാനൊരുത്തര്‍ക്കും.
സെര്‍വറുകള്‍ ഇന്ന് ഹൈബ്രിടല്ലയോ
സ്പെയ്സിനെ പറ്റി ആര് ഭയക്കുന്നു
കണക്ഷനെല്ലാം ആന്‍ലിമിടഡ് അല്ലയോ
കുത്തിയിരിക്കുന്നിതിന്‍ മുന്നില്‍ എല്ലാരും
കൊച്ചുങ്ങള്‍ മുതല്‍ യുവാക്കളും പ്രഗദ്ഭരും
വേശ്യയും മറ്റു സ്പാമ്മര്മാരും
ചാകാന്‍ ആയ കിളവര്‍ പോലും
വാ പോളിചിരിക്കുനിതിന്‍ മുന്നില്‍
ഫെയ്സ്ബുകെന്നത് സത്യമല്ലെന്നതു
മുന്‍കൂട്ടി കാണുവിന്‍ എല്ലാരും
ഇതെഴുതുന്ന ജിതേഷു പോലും
ഫെയ്സ്ബുകിനടിമയെന്നത് സത്യം
എളുതായിട്ടുള്ള മുക്തി ലഭിപ്പാനായ്
ഫെയ്സ്ബുക് ഉപയോഗം കുറക്കിനെല്ലവരും
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!
ഹരി ഓം