നിങ്ങളുടെ ഭൂതകാലം നിങ്ങളില്‍ വരുത്തിവച്ച എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്ക്ക് മോചനം നേടാം.
അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ സ്വയം നിങ്ങളുടെ വിചാരങ്ങളുടെ (വിചാര പ്രക്രിയയുടെ) കാഴ്ച്ചക്കാരനാവുക.
നിങ്ങള്‍ നിശബ്ദനായി ഒരിടത്ത് ഇരുന്ന്, നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളെ നോക്കിക്കാണുക. നിങ്ങള്‍ അവയെ നോക്കിക്കാണുക മാത്രം ചെയ്യുക, ആവിചാരങ്ങളില്‍ ഇടപെടരുത്. ആ വിചാരങ്ങള്‍ക്ക് വിധി കല്‍പ്പിക്കുക പോലും ചെയ്യരുത്. കാരണം നിങ്ങള്‍ വിധി കല്‍പ്പിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങള്‍ വെറുമൊരു കാഴ്ച്ചക്കാരന്‍ അല്ലാതവുകയാണ്. വിചാരങ്ങള്‍ക്ക് വിധി കല്‍പ്പിച്ചു കൊണ്ടു ഇത് ശരിയാണ് അല്ലെങ്കില്‍ ഇത് ശരിയല്ല എന്ന് നിങ്ങള്‍ വിചാരിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ ചിന്തകളുടെ ലോകത്തിലേക്ക് (ചിന്തിക്കുന്ന പ്രക്രിയ) പോവുകയാണ്.
മനസ്സിനും നോക്കിക്കാണുന്ന കാഴ്ച്ചക്കാരന്‍ എന്ന ഈ രണ്ട് തലത്തിനും ഇടയില്‍ ഒരു വിടവ് ഉണ്ടാക്കി എടുക്കാന്‍ കുറച്ചു സമയം എടുത്തേക്കാം. എന്നാല്‍ ഒരിക്കല്‍ ആ വിടവ് ഉണ്ടായാല്‍ നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും നിങ്ങള്‍ വെറും ഈ മനസ്സല്ല മറിച്ചു നിങ്ങള്‍ ഇതെല്ലാം നോക്കിക്കാണുന്നവനാണ് അല്ലെങ്കില്‍ ഒരു സാക്ഷിയാണ്. നിങ്ങളുടെ വിചാരങ്ങളുടെ സാക്ഷിയായിരിക്കുന്ന ഈ പ്രക്രിയ വളരെ ശക്തമാകുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളെ വിട്ടു പോകാന്‍ തുടങ്ങുന്നു. അവസാനം മനസ്സില്‍ യാതൊരു ചിന്തയും അവശേഷിക്കാത്ത സമയം വന്നെത്തും. ആ നിമിഷമാണ് പരമാനന്ദം ശരിക്കും സ്വതന്ത്രമായ അവസ്ഥ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ