ആദ്ധ്യാത്മികതയില്‍ പുസ്തക ജ്ഞാനം നേടിയതുകൊണ്ട് മാത്രമായില്ല, അത്
ജീവിതത്തില്‍ പകര്‍ത്തിയാല്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ.. വേദാന്തം
പഠിച്ച ചിലര്‍ ഞങ്ങള്‍ ജ്ഞാനികള്‍ ആണെന്ന് അഭിമാനിക്കാരുണ്ട്, അദ്വൈതം
പ്രസങ്ങിക്കാറുണ്ട്
, എന്നാല്‍ അതൊന്നും അവരുടെ പ്രവര്‍ത്തിയില്‍ കാണാറില്ല. അവര്‍ പറയുന്നതും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകാറില്ല, മാത്രമല്ല പലപ്പോഴും സ്വന്തം തെറ്റുകളെ ന്യായീകരിക്കാനും അവര്‍ വേദന്തത്തെ ഉപയോഗിക്കാറുണ്ട്. ഏട്ടിലെ പശു പോലെയാണ് അവരുടെ ജ്ഞാനം. അതുകൊണ്ട് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രയോജനം ഇല്ല. "അവനിലെ ആത്മാവും എന്നിലെ ആത്മാവും ഒന്നല്ലേ ?" എല്ലാം ആത്മാവല്ലേ ? അപ്പോള്‍ സേവനത്തിനു എന്താണ് പ്രസക്തി ? എന്നവര്‍ ചോദിക്കും. ഞാന്‍ ശരീരമല്ല, മനസല്ല , ബുദ്ധിയല്ല എന്ന് പറയുന്ന ഇക്കൂട്ടര്‍ ഉച്ചക്ക് കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ ഭക്ഷണം കിട്ടണം. രാത്രി പത്തു മണിക്ക് തന്നെ ഉറങ്ങണം . എന്നാല്‍ ദുഖിക്കുന്നവരെ ആസ്വസിപ്പിക്കാണോ, സഹായിക്കാനോ ഇവര്‍ തയ്യാറാകില്ല. "എല്ലാം വിധിയാണ്, ഓരോരുത്തരുടെയും കര്മഫലമാണ് അവര്‍ അനുഭവിക്കുന്നത്" എന്ന് വാദിക്കുകയും ചെയ്യും.
ഗ്രന്ഥങ്ങളില്‍ നിന്ന് കടമെടുത്ത ആശയങ്ങള്‍ തലയില്‍ ചുമക്കുന്നവര്‍ , സ്വന്തം മനസ്സിന്റെയോ കാമ ക്രോധാതികളില്‍ നിന്നുള്ള ബന്ധനത്തില്‍ നിന്ന് മുക്തരാകാന്‍ ശ്രമിക്കാറില്ല. ഒരാള്‍ പഠിച്ചിട്ടുള്ള പുസ്തകങ്ങളുടെ എണ്ണമോ വലിപ്പമോ അല്ല, ആവ്യക്തിയുടെ ജ്ഞാനം എത്രയെന്നു നിശ്ചയിക്കുന്നത്. താന്‍ കേട്ടും വായിച്ചും അറിഞ്ഞ തത്വങ്ങള്‍ എത്ര കണ്ടു ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം. അറിവ് ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ മാത്രമാണ് അത് നമ്മുടെതായി തീരുന്നതും ശാസ്ത്ര വാക്ക്യങ്ങള്‍ ജീവസുറ്റവ ആകുന്നതും. അല്ലാത്തിടത്തോളം കാലം മറ്റുള്ളവരുടെ ആശയങ്ങള്‍ വെറുതെ തലയില്‍ ചുമക്കുകയാണ് നാം ചെയ്യുന്നത്. എല്ലാവരോടും വിനയത്തോടെ പെരുമാറുക, ദുഘിതരോട് കരുണ കാട്ടുക, വിഷയ സുഘങ്ങളില്‍ ഭ്രമം ഇല്ലാതാകുക , പ്രതികൂല സാഹചര്യങ്ങളില്‍ സമചിത്തത പാലിക്കുക, ഇവയൊന്നും പ്രവര്‍ത്തിയില്‍ കൊണ്ട് വരാതെ, വേദാന്ത വാക്ക്യങ്ങള്‍ ഉരുവിട്ട് നടക്കുന്നവര്‍ ചന്ദനം ചുമക്കുന്ന കഴുതയെപോലെയാനെന്നാണ് ശാഷ്ട്രങ്ങള്‍ തന്നെ പറയുന്നത്. വേദാന്തം തന്നെയാണ് പരമ സത്യം, എന്നാല്‍ അത് അനുനിമിഷമുള്ള അനുഭവമാകണം. എല്ലാം സമമായികണ്ട് സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയണം. വേദാന്തം പഠിക്കുകയും പഠിപ്പിക്കുകയും വേണം. യഥാര്‍ത്ഥ വേദാന്തി ഒന്നിനെയും തള്ളില്ല . എല്ലാം ഉള്കൊള്ളും . അവര്‍ക്ക് ഒന്നും തന്നില്‍ നിന്ന് അന്ന്യമല്ല. സൃഷ്ടിയും സൃഷ്ടാവും രണ്ടല്ല , ഒന്നാണ്. ആ ഈശ്വരന്‍ തന്നെയാണ് ലോകമായി പരിനമിചിരിക്കുന്നതും. ആ ബോധമാണ് വേദന്തതിലൂടെ നെടെണ്ടതും.
- അമ്മ

"ആത്മദർശനം" - അതാവണം ജീവിതയാത്രയുടെ ലക്ഷ്യമെന്ന് സൂചിപ്പിക്കുന്നു ആർഷസംസ്കാരം.
മറുപടിഇല്ലാതാക്കൂആത്മദർശനം തേടിയുളള യാത്രയിലെ അതീന്ദ്രീയ അനുഭവങ്ങൾ പിൻഗാമികൾക്കായി മഹാഋഷികൾ കൈമാറി "വേദ"ങ്ങളിലൂടെ.
അവിടെ 'അത്ഭുതങ്ങളും' 'ആശ്ചര്യങ്ങളും' 'ഭയപ്പെടുത്തലുകളും' ഇല്ലായിരുന്നു.
വളരെ മനോഹരമായ പ്രദേശത്തെ കുഞ്ഞരുവിക്കരയിൽ എത്തപ്പെടുമ്പോഴുളള ആയാസരഹിതമായ അവസ്ഥമാത്രം. അവിടേക്കെത്താനുളള ആയാസം പ്രകൃത്യാലുളളതെന്ന തിരിച്ചറിവും
"അവസ്ഥ"യെ
ആചാരവും അനാചാരവും അന്ധവിശ്വാസവുമായി അധപതിപ്പിച്ചതാരാണ്?
അവനവനിലെ "ആത്മതേജസ്സ്" തേടുക, തിരിച്ചറിയുക. അത് അനുഭവിച്ച കണ്ണുകളെ മാത്രം പിന്തുടരുക.
"സ: കാലേനേഹ മഹതാ യോഗോ നഷ്ട: പരംതപ"
വെളിച്ചത്തെ കരിയും പുകയുമാക്കി മാറ്റുന്ന കാലത്തിൻറ കുസൃതിയെ "ആത്മജ്ഞാന" ത്താൽ അതിജീവിക്കാനാകട്ടെ.
പരസ്പര വിരുദ്ധങ്ങളായ വിദ്യ, അവിദ്യ എന്നിവയുടെ സാധനം, ഫലം തുടങ്ങിയവയെ വേണ്ടപോലെ നിര്‍ണയിക്കുന്നതിന് ഒരു രഥകല്‍പ്പനാ രൂപകത്തെ വരച്ചുകാട്ടുന്നു.
മറുപടിഇല്ലാതാക്കൂആത്മാനാം രഥിനം വിദ്ധിശരീരം രഥമേവചബുദ്ധിംതു സാരഥിം വിദ്ധിമനഃ പ്രഗ്രഹമേവ ചഇന്ദ്രിയാണി ഹയാനാഹുര്‍വിഷയംതേഷു ഗോചരാന്‍ആത്മേന്ദ്രിയ മനോയുക്തംഭോക്തേത്യാഹുര്‍മ്മനീഷിണഃശരീരം ഒരു തേര് ആണ്, ആത്മാവ് അതിന്റെ ഉടമയും. ബുദ്ധിയാണ് തേരാളി. മനസ്സ് കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങളാണ് കുതിരകള്‍. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധങ്ങളായ വിഷയങ്ങളാണ് കുതിരകള്‍ക്ക് പോകാനുള്ള വഴി.
ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയോടുകൂടിയ ആത്മാവിനെ അറിവുള്ളവര്‍ സംസാരിയായ ജീവന്‍ എന്നു പറയുന്നു.ജീവന് പരമാത്മാവിനെ പ്രാപിക്കാനുള്ള ഉപാസനാ സമ്പ്രദായത്തെ വിവരിക്കാനാണ് അതിമനോഹരമായ ഈ രഥകല്‍പ്പന. ആ വിദ്യകൊണ്ട് അപൂര്‍ണ്ണനായ ജീവാത്മാവിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയാണ് ജീവിതം. അതിനുള്ള വണ്ടിയാണ് ശരീരം. കുതിരകള്‍ വണ്ടിയെ ഓരോ വഴിക്ക് വലിച്ചുകൊണ്ടുപോകുന്നതുപോലെ ഇന്ദ്രിയങ്ങള്‍ ശരീരത്തെ പല വഴിക്ക് നടത്തുന്നു. കുതിരകളെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍പോലെയാണ് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന മനസ്സ്. തേരാളിയായ ബുദ്ധി മനസ്സാകുന്ന കടിഞ്ഞാണിന്റെ സഹായത്തോടെ ഇന്ദ്രിയങ്ങളായ കുതിരകളെ നിയന്ത്രിക്കുന്നു. ഇവയ്‌ക്കൊക്കെ അധിപനായ ജീവാത്മാവാണ് തേരിന്റെ ഉടമ.
വാസ്തവത്തില്‍ ആത്മാവിന് ഇങ്ങനെയൊരു യാത്ര ആവശ്യമില്ല. എന്നാല്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നീ ഉപാധികളോടുകൂടിയ ആത്മാവിന്- അതായത് ജീവാത്മാവിന്- ഈ യാത്ര വേണം. ജീവന് സംസാരയാത്രക്കും മോക്ഷപ്രാപ്തിക്കും സാധനമായതാണ് ഈ രഥം. ജീവാത്മാവിനെ ‘രഥിനം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. രഥത്തിന്റെ ഉടമ, തേരില്‍ യാത്രചെയ്യുന്നയാള്‍ എന്നൊക്കെ ഇതിന് അര്‍ത്ഥമുണ്ട്.ഈ രഥത്തിലെ യാത്ര എപ്രകാരമാകരുത്യസ്ത്വവിജ്ഞാനവാന്‍ ഭവത്യയുക്തേന മനസാ സദാതസ്യേന്ദ്രിയാണ്യവശ്യാനിദുഷ്ടാശ്വാ ഇവ സാരഥേഃയാതൊരാളാണോ എല്ലായ്‌പ്പോഴും നിയന്ത്രിക്കുന്ന മനസ്സോടുകൂടി വിവേകമില്ലാത്തവനായിരിക്കുന്നത് അയാളുടെ ഇന്ദ്രിയങ്ങള്‍ തേരാളിക്ക് മെരുങ്ങാത്ത കുതിരകളെന്നപോലെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും.
കുതിരകള്‍ മെരുങ്ങാത്തതോ തേരില്‍ കെട്ടി പഴകാത്തതോ ആയാല്‍ തേരാളി കഷ്ടപ്പെടും. വിറളിപിടിച്ച കുതിരകള്‍ അനുസരണക്കേട് കാണിക്കും. തേരാളി വിവേകമില്ലാതിരിക്കുകയും കടിഞ്ഞാണ്‍ വേണ്ടപോലെ നിയന്ത്രിക്കാതിരിക്കുകയും ചെയ്താല്‍ പിന്നെ പറയേണ്ടതില്ല. ബുദ്ധിയാകുന്ന സാരഥി ഇങ്ങനെയെങ്കില്‍ മനസ്സാകുന്ന കടിഞ്ഞാണ്‍ അഴയും ഇന്ദ്രിയാശ്വങ്ങള്‍ തോന്നുംപടി തെക്ക് വടക്ക് പോകും. ഓരോ ഇന്ദ്രിയങ്ങളും തങ്ങളുടെ വിഷയ വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ പായും.പിന്നെ എങ്ങനെ വേണം യാത്ര-യസ്തു വിജ്ഞാനവാന്‍ ഭവതിയുക്തേന മനസാ സദാതസ്യേന്ദ്രിയാണി വശ്യാനിസദൃശ്യാ ഇവ സാരഥേഃആരാണോ എപ്പോഴും നിയന്ത്രിതമായ മനസ്സോടെ വിവേകത്തോടുകൂടിയിരിക്കുന്നത് അയാള്‍ക്ക് ഇന്ദ്രിയങ്ങളെ തേരാൡക്ക് നല്ല കുതിരകളെ എന്നപോലെ നന്നായി കൊണ്ടുനടക്കാനാകും.
മെരുക്കം വന്ന തേരില്‍ കെട്ടി പരിചയം വന്ന കുതിരകളെപ്പോലെയാകണം നമ്മുടെ ഇന്ദ്രിയങ്ങള്‍. അതിനെന്തുചെയ്യും. എല്ലാം തേരാളിയുടെ കയ്യിലാണ്. തേരാളി കടിഞ്ഞാണ്‍ വേണ്ടവിധം നിയന്ത്രിച്ച് വിവേകത്തോടെ നടത്തുകയാണെങ്കില്‍ കുതിരകള്‍ക്ക് തന്നെ അടക്കം വരും. ശരീരമാകുന്ന രഥത്തിലെ ബുദ്ധിയാകുന്ന തേരാളി മനസ്സാകുന്ന കടിഞ്ഞാണ്‍ കൊണ്ട് ഇന്ദ്രിയങ്ങളെ സ്വാധീനമാക്കണം. ഇന്ദ്രിയങ്ങള്‍ സ്വതവേ ബഹിര്‍മുഖങ്ങളും വിഷയങ്ങളിലേക്ക് കുതിക്കുന്നവയുമാണ്. മനസ്സിന്റെ സഹായം ഉണ്ടെങ്കിലേ അവയ്ക്ക് വിഷയങ്ങളെ ശരിക്ക് അറിയാനാകൂ.
മനോനിയന്ത്രണമുണ്ടെങ്കില്‍ പിന്നെ ഇന്ദ്രിയങ്ങള്‍ തോന്നിയപോലെ പലതിലും പോകില്ല. വിവേകബുദ്ധികൊണ്ട് മനസ്സാകുന്ന കടിഞ്ഞാണ്‍ ആവശ്യത്തിന് അയച്ചും മുറുക്കിയും പിടിക്കണം.തേരിന്റെ ഉടമയെ അല്ലെങ്കില്‍ യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ചുമതല തേരാൡക്കാണ്. ജീവാത്മാവിന്റെ യാത്ര വേണ്ടപോലെയാകണമെങ്കില്‍ ബുദ്ധി വിവേകപൂര്‍വ്വം ഉപയോഗിക്കണം.