സംസ്കൃതത്തില്‍ ലിംഗം എന്നതിന്റെ അര്‍ഥം അടയാളം,ചിഹ്നം എന്നൊക്കെയാണ്. ബ്രഹ്മവും (ശിവ = ശുദ്ധ ബോധം pure consciousness ) ശക്തിയും (പ്രകൃതി, nature/energy) തമ്മിലുള്ള കൂടിചേരല്‍ (cosmic dance - thandavam)
2015, ഫെബ്രുവരി 17, ചൊവ്വാഴ്ച
2014, ജൂലൈ 18, വെള്ളിയാഴ്‌ച
"അതെ" യുടെ മഹത്വം
നന്മ ചെയ്യുന്നതിനെ മനസ്സ് ഭയപ്പെടുകയാണ്. എന്തിനാണ് നന്മ ചെയ്യുന്നതിനെ മനസ്സ് ഭയപ്പെടുന്നത് ?. രണ്ടു കാരണങ്ങള്‍ ആണത്. ഒന്ന്: നന്മ ചെയ്യുന്നത് മനസ്സിന് പോഷണം ആകില്ല, തിന്മ ചെയ്യലാണ് മനസ്സിന്റെ പോഷണം. ഉദാഹരണത്തിന് നിങ്ങള്‍ എതിര് പറയുമ്പോള്‍ മനസ്സ് ശക്തമാകുകയാണ്. ശരി എന്ന് പറയുമ്പോള്‍ മനസ്സ് നിര്ജീവമാകുകയും ചെയ്യുന്നു. അതുകൊണ്ട് മനസ്സിന് "അതെ" പറയാന്‍ താല്‍പ്പര്യമില്ല. നിഷേധിക്കുമ്പോള്‍ മാത്രമാണ് അതിനു കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നത്. നന്മ അതിന്റെ അന്ത്യവും.
"അല്ല" എന്ന് പറയുമ്പോള്‍ നിങ്ങളുടെ അഹം ബോധം ശക്തി ആര്ജ്ജിക്കുന്നു. "അതെ" എന്ന് പറയുമ്പോള്‍ നിങ്ങള്‍ അപമാനിക്കപ്പെടുന്നതായ് തോന്നുന്നു. സമ്പൂര്‍ണ്ണമായി "അതേ" പറയുന്നതുകൊണ്ട് മനസ്സ് പൂര്‍ണ്ണമായും ഇല്ലാതാകുകയാണ്. സമ്പൂര്‍ണമായി "അല്ല " എന്ന് പറയുമ്പോള്‍ മനസ്സില്‍ തന്നെ നില നില്‍ക്കല്‍ ആണു.
അഹം ഭാവം എന്നത് മനസ്സിന്റെ മറ്റൊരു പേരാണ്. അഹം ഭാവം ആണു മനസ്സിന്റെ കേന്ദ്രം. മനസ്സിന്റെ നില നില്‍പ്പ് ഞാന്‍ ഞാന്‍ എന്നതിലാണ്. അഹം ബോധത്തില്‍ നിന്നാണ് എല്ലാ ശബ്ദവും ഉയരുന്നത്.
നിരീക്ഷണം മാത്രമാണ് അതിനൊരു പോംവഴി, നിരീക്ഷിക്കുക അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍ പറയുന്നത് ബോധ്യപ്പെടും.. അതെ പറയുമ്പോള്‍ അതെ എന്ന് ഉള്ളില്‍ അറിയുമ്പോള്‍ പെട്ടെന്ന് നിങ്ങളിലെ അഹം ബോധം ഇല്ലാതാകുന്നു.
നിങ്ങളുടെ ഭാര്യയോടു, ഭര്‍ത്താവിനോട്, കുട്ടികളോട്, കുടുംബത്തോട്, സമൂഹത്തോട് "അല്ല" എന്ന് പറയുക ലോകത്തോട് "അല്ല" എന്ന് പറയുക. ലോകത്തിനോടു പുറം തിരിഞ്ഞു നിന്ന് ഹിമാലയത്തില്‍ അഭയം തേടുക. അപ്പോള്‍ മാത്രമേ നിങ്ങള്ക്ക് ദൈവത്തോട് "അതെ" എന്ന് പറയാനാകൂ.

2014, മേയ് 11, ഞായറാഴ്‌ച
ഹിന്ദു അറിയാത്ത ഹിന്ദുയിസം - 1
ഹിന്ദുയിസം എന്നത് ഒരു മതമോ ഒരു ജീവിത രീതിയോ അല്ല, അത് മതം ആണെന്ന് പറയുന്നവര്‍ മൂടന്മാരും, ജീവിത രീതി ആണെന്ന് പറയുന്നവര്‍ വേണ്ടത്ര ജ്ഞാനം ഇല്ലാത്തവരും മാത്രമാണ്. ചുരുക്കി പറഞ്ഞാല്‍ ഹിന്ദുയിസം എന്ന വാക്ക് കൊണ്ട് വന്ന മഹാന്മാരോട് തന്നെ അത് എന്താണെന്ന് ചോതിക്കേണ്ടി ഇരിക്കുന്നു, അതിനി സാധിക്കുകയും ഇല്ല .. സനാതന ധര്മ്മതിലേക്ക് വന്നാല്‍ അത് ഒരു കൂട്ടം ആശയങ്ങളുടെ കലവറ ആണെന്ന് പറയാം, അപ്പോഴും അത് ഒരു ജീവിത രീതി അല്ല, പലതാണ്, പല ആത്മീയ രീതികള്‍ ആണ്, ജീവിത രീതികള്‍ ഇതില്‍ വളരെ കുറച്ചേ ഉള്ളൂ !
ഭഗവദ് ഗീതയും, വേദങ്ങളും ഈ മതത്തിന്റെ ഗ്രന്തങ്ങളാണ് എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. സത്യത്തില്‍ ഇങ്ങനെ ഉള്ള അനേകായിരം ഗ്രന്ഥങ്ങള്‍ ഉണ്ടെന്നതാണ് സത്യം. ഭഗവദ് ഗീത തന്നെ പല തരമുണ്ട്. ആത്മീയ രീതികള്‍ക്ക് അനുസരിച്ച് അവയുടെ മൂല തത്വവും മാറുന്നു. പതിനായിരക്കണക്കിനു ആത്മീയ രീതികളെ എങ്ങിനെ ഒരൊറ്റ ജീവിത ശൈലി ആയി അവതരിപ്പിച്ചു എന്നതിലാനിതിന്റെ പൊള്ളത്തരം. അതുകൊണ്ട് ലക്ഷക്കണക്കിന് ദൈവങ്ങളും ചില സങ്കല്‍പ്പങ്ങളും ഒക്കെ ഉണ്ടാകുകയും അതിനെ പലരും വികൃത വല്‍ക്കരിക്കുകയും ചെയ്തു.
സത്യത്തില്‍ ഇന്ന് ഈ ഹൈന്ദവര്‍ എന്ന് പറയുന്നവര്‍ക്ക് അവര്‍ എന്താണെന്ന് ഒരു പിടിത്തവും ഇല്ല, അവര്‍ ശിവനെയും, ദേവിയും കൃഷ്ണനെയും ഒരു പോലെ ആരാധിക്കുന്നു, അതില്‍ തന്നെ നിരീശ്വര വാദികളും, യുക്തി വാദവും കാണാം. തികച്ചും ആത്മീയമായ പുരോഗതിക്കു വേണ്ടി ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ ഇന്ന് ആരാധനാലയങ്ങള്‍ ആയി മാറി. ആയിരക്കണക്കിനു സംസ്കാരങ്ങള്‍ തകര്‍ത്തെറിയപെട്ടു, അവയിലൂടെ ഭാരത ജനത നേടി വന്ന ബുദ്ധി വൈഭവവും ശാസ്ത്രത്തിലുള്ള പാണ്ഡിത്യവും ഇല്ലാതെ ആയി. ഇന്ന് ഇവിടം തികച്ചും വിഡ്ഢികളുടെ പറുദീസ മാത്രമായി മാറി. ആത്മീയ ജ്ഞാനം ഇല്ലാത്ത ഒരു കൂട്ടം വിഡ്ഢികള്‍ ഇതിനെ കച്ചവട വല്ക്കരിച്ചു. ആത്മീയത കമ്പോളത്തിലെ ഉല്‍പ്പന്നമായി മാറി. മറ്റു ചിലര്‍ ഇതിനെ മത വല്ക്കരിച്ചു മാറ്റാന്‍ ശ്രമിച്ചു, സ്വതന്ത്രനായ ഒരുവന്റെ ചുമലിലേക്ക് മതത്തിന്റെ മാറാപ്പു കേറ്റുവാന്‍ വേണ്ടി അങ്ങിനെ ഒരു ഹിന്ദു മതവും ഉണ്ടായി.
തുടരും ..... !
PS : സത്യങ്ങള്‍ എല്ലായ്പ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കണം എന്നില്ല, ഇതിലെ എഴുത്തുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എങ്കില്‍ വിട്ടു കളയുക :)

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച
ഭക്തിയും മുക്തിയും
മോക്ഷത്തിനു വേണ്ടി ജീവിക്കുകയല്ല മറിച്ച് ജീവിക്കാന്‍ വേണ്ടിയുള്ളതാണ് മോക്ഷം. നദികള്‍ സമുദ്രത്തില്‍ ചെന്ന് ചേരാര്‍ഉണ്ടെങ്കിലും സമുദ്രത്തിലേക്ക് ചേരാന്‍ വേണ്ടി മാത്രം ഒരു നദിയും ഉത്ഭവിക്കുന്നില്ല. അഥവാ ഉണ്ടാകുന്നില്ല അതാണ് സത്യം. അതുപോലെ തന്നെയാണ് ജീവിത യാത്രയും, നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും എല്ലാ ജീവികളും എന്നതുപോലെ നമ്മളും ഈശ്വരനില്‍ തന്നെ ആണു ചെന്ന് ചേരുക. എവിടെ നിന്ന് വരുന്നുവോ അവിടേക്ക് തന്നെയാണ് തിരികെ പോകുന്നതും. ഇത് പ്രകൃതി നിയമമാണ്. എല്ലാവിധ ആചാരാനുഷ്ടാനങ്ങളും മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ വേണ്ടിയുള്ളതാണ് അതിനു പറയുന്ന പേരാണ് മോക്ഷം. ഇതു മാര്‍ഗവും സ്വീകാര്യമാണ് അതില്‍ നിന്ന് മന:സമാധാനം - സംതൃപ്തി ഇവ ലഭിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. ആത്മീയത എന്നാല്‍ വര്‍ത്തമാനത്തില്‍ ജീവിക്കല്‍ ആണു.
പുനര്‍ജന്മവും പൂര്‍വ്വ ജന്മവും ഒന്നും ഇവിടെ പ്രസക്തമല്ല. മനസ്സ് ഈസ്വരാര്‍പ്പിതമാക്കുക, പൂര്‍ണ്ണ സ്വതന്ത്രരാകുക അത്രയേ വേണ്ടതുള്ളൂ. നമ്മുടെ അനാവശ്യമായ ഇടപെടല്‍ അവസാനിപ്പിച്ചാല്‍ ബാക്കി ഈശ്വരന്‍ എടുത്തുകൊള്ളും. ഇനിയൊരിക്കലും ജനിക്കാന്‍ ഇട വരരുതേ എന്ന് പ്രാര്തിക്കരുത് അത് നമ്മുടെ സംസ്കരതിനെയും ഗുരുക്കന്മാരേയും നിന്ധിക്കുന്നതിനു തുല്യമാണ്. എല്ലാ ജീവികളും ഈശ്വരനില്‍ തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ ജന്മത്തോളം ദുരിതം വേറെ ഒരു ജന്മത്തിലും ഇല്ല. മനുഷ്യന്റെ അഹന്ത മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ഇത് ഉള്‍കൊള്ളാന്‍ സാധിക്കുകയുള്ളൂ. മോക്ഷം നേടുക എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ മറ്റു ജീവികളുടെ അവസ്ഥയിലേക്ക് ഉയരുക എന്നുതന്നെയാണ് അര്‍ഥം. എത്ര പ്രയത്നിച്ചാലും സച്ചിതാനന്ദ സ്വരൂപതിലും കൂടുതലായി ഒന്നും അറിയാന്‍ കഴിയില്ല. അതാകട്ടെ എല്ലാ ജീവികളും നിരന്തരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. തെറ്റായ ധാരണകള്‍ (അവിദ്യ) മനസ്സില്‍ ആയതുകൊണ്ട് മനസ്സ് ഈശ്വരാര്‍പ്പിതമാകുമ്പോള്‍ നാം പൂര്‍ണ്ണ സ്വതന്ത്രരാകും. ഇതാണ് ഭക്തി യോഗം അഥവാ ഭക്തിയില്‍ കൂടിയുള്ള മുക്തി.
2013, ഏപ്രിൽ 4, വ്യാഴാഴ്‌ച
തത്വമസി - അത് നീ തന്നെ ആകുന്നു
ഓം ഗുരുഭ്യോ നമ:
ധ്യാനത്തിന്റെ പരിസമാപ്തിയാണ് സാക്ഷീഭാവം. മരുന്ന് പാലിലോ വെള്ളത്തിലോ, തേനിലോ കുടിക്കാന്‍ പറയുന്ന പോലെയാണ് അത്മീയതയില്‍ കര്‍മ്മ യോഗവും ജ്ഞാന യോഗവും, ഭക്തിയോഗവും, ഈ മൂന്നും നടക്കുന്നത് ധ്യാനതിലാണ് , ഇതിന്റെ പര്യവസായി ആകട്ടെ സാക്ഷീ ഭാവവും. മരുന്ന് ഉള്ളിലോട്ടു ഇറക്കാന്‍ സഹായിക്കുക എന്നതാണ് വെള്ളം,തേന്‍,പാല്‍ ഇവയുടെ ധര്‍മം. അതുപോലെ ആത്മീയതയില്‍ ധ്യാനം എന്നാ മരുന്നിനെ സേവിക്കാന്‍ കര്‍മം,ജ്ഞാനം,ഭക്തി ഇവ മൂന്നും ഉപയോഗപ്പെടുത്താം.
2013, മാർച്ച് 26, ചൊവ്വാഴ്ച
അറിയുന്നവന്‍ പറയുന്നില്ല, പറയുന്നവനോ അറിയുന്നില്ല.
"അറിയുന്നവന്‍ പറയുന്നില്ല.. പറയുന്നവനോ അറിയുന്നില്ല"
ഉറങ്ങുന്ന ഒരുവനോട് "നിങ്ങള്‍ ഉറങ്ങുകയാണോ ?" എന്ന് ചോദിക്കുമ്പോള്‍ "അതെ"
ഉറങ്ങുന്ന ഒരുവനോട് "നിങ്ങള്‍ ഉറങ്ങുകയാണോ ?" എന്ന് ചോദിക്കുമ്പോള്‍ "അതെ"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)