2014, ജൂലൈ 18, വെള്ളിയാഴ്‌ച

"അതെ" യുടെ മഹത്വം

നന്മ ചെയ്യുന്നതിനെ മനസ്സ് ഭയപ്പെടുകയാണ്. എന്തിനാണ് നന്മ ചെയ്യുന്നതിനെ മനസ്സ് ഭയപ്പെടുന്നത് ?. രണ്ടു കാരണങ്ങള്‍ ആണത്. ഒന്ന്: നന്മ ചെയ്യുന്നത് മനസ്സിന് പോഷണം ആകില്ല, തിന്മ ചെയ്യലാണ് മനസ്സിന്റെ പോഷണം. ഉദാഹരണത്തിന്  നിങ്ങള്‍ എതിര് പറയുമ്പോള്‍ മനസ്സ് ശക്തമാകുകയാണ്. ശരി എന്ന് പറയുമ്പോള്‍ മനസ്സ് നിര്ജീവമാകുകയും ചെയ്യുന്നു. അതുകൊണ്ട് മനസ്സിന് "അതെ" പറയാന്‍ താല്‍പ്പര്യമില്ല. നിഷേധിക്കുമ്പോള്‍ മാത്രമാണ് അതിനു കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നത്. നന്മ അതിന്റെ അന്ത്യവും.

"അല്ല" എന്ന് പറയുമ്പോള്‍ നിങ്ങളുടെ അഹം ബോധം ശക്തി ആര്ജ്ജിക്കുന്നു. "അതെ" എന്ന് പറയുമ്പോള്‍ നിങ്ങള്‍ അപമാനിക്കപ്പെടുന്നതായ് തോന്നുന്നു. സമ്പൂര്‍ണ്ണമായി "അതേ" പറയുന്നതുകൊണ്ട് മനസ്സ് പൂര്‍ണ്ണമായും ഇല്ലാതാകുകയാണ്. സമ്പൂര്‍ണമായി "അല്ല " എന്ന് പറയുമ്പോള്‍ മനസ്സില്‍ തന്നെ നില നില്‍ക്കല്‍ ആണു.

അഹം ഭാവം എന്നത് മനസ്സിന്റെ മറ്റൊരു പേരാണ്. അഹം ഭാവം ആണു മനസ്സിന്റെ കേന്ദ്രം. മനസ്സിന്റെ നില നില്‍പ്പ് ഞാന്‍ ഞാന്‍ എന്നതിലാണ്. അഹം ബോധത്തില്‍ നിന്നാണ് എല്ലാ ശബ്ദവും ഉയരുന്നത്.

നിരീക്ഷണം മാത്രമാണ് അതിനൊരു പോംവഴി, നിരീക്ഷിക്കുക അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍ പറയുന്നത് ബോധ്യപ്പെടും.. അതെ പറയുമ്പോള്‍ അതെ എന്ന് ഉള്ളില്‍ അറിയുമ്പോള്‍ പെട്ടെന്ന് നിങ്ങളിലെ അഹം ബോധം ഇല്ലാതാകുന്നു.

നിങ്ങളുടെ ഭാര്യയോടു, ഭര്‍ത്താവിനോട്, കുട്ടികളോട്, കുടുംബത്തോട്, സമൂഹത്തോട് "അല്ല"  എന്ന് പറയുക ലോകത്തോട്‌ "അല്ല" എന്ന് പറയുക. ലോകത്തിനോടു പുറം തിരിഞ്ഞു നിന്ന് ഹിമാലയത്തില്‍ അഭയം തേടുക. അപ്പോള്‍ മാത്രമേ നിങ്ങള്ക്ക് ദൈവത്തോട് "അതെ" എന്ന് പറയാനാകൂ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ