ഓം ഗുരുഭ്യോ നമ:
ധ്യാനത്തിന്റെ പരിസമാപ്തിയാണ് സാക്ഷീഭാവം. മരുന്ന് പാലിലോ വെള്ളത്തിലോ, തേനിലോ കുടിക്കാന്‍ പറയുന്ന പോലെയാണ് അത്മീയതയില്‍ കര്‍മ്മ യോഗവും ജ്ഞാന യോഗവും, ഭക്തിയോഗവും, ഈ മൂന്നും നടക്കുന്നത് ധ്യാനതിലാണ് , ഇതിന്റെ പര്യവസായി ആകട്ടെ സാക്ഷീ ഭാവവും. മരുന്ന് ഉള്ളിലോട്ടു ഇറക്കാന്‍ സഹായിക്കുക എന്നതാണ് വെള്ളം,തേന്‍,പാല്‍ ഇവയുടെ ധര്‍മം. അതുപോലെ ആത്മീയതയില്‍ ധ്യാനം എന്നാ മരുന്നിനെ സേവിക്കാന്‍ കര്‍മം,ജ്ഞാനം,ഭക്തി ഇവ മൂന്നും ഉപയോഗപ്പെടുത്താം.
ധ്യാനം ഒരു ഔഷധമാണ്. മൂന്നു തരത്തിലുള്ള ആളുകള്‍ ഇവിടെ ഉണ്ട്, ചില ആളുകള്‍ക്ക് പ്രവര്‍ത്തിയെടുക്കാതെ ജീവിക്കാന്‍ കഴിയുകയില്ല, അവരുടെ ജീവിതത്തിന്റെ ഒഴുക്ക് മുഴുവന്‍ പ്രവര്‍ത്തിയിലാണ്, അവര്‍ക്ക് ഒന്നല്ലെങ്കില്‍ മറ്റൊന്ന് ചെയ്തുകൊണ്ടേ ഇരിക്കണം. അപ്പോള്‍ അങ്ങിനെ ഉള്ളവരോട് ഗുരു ഉപദേശിക്കും ധ്യാനത്തിന്റെ മരുന്ന് പ്രവര്‍ത്തിയോടൊപ്പം കഴിച്ചുകൊള്ളുക. നിങ്ങള്‍ എന്ത് തന്നെ ചെയ്യുവാകിലും അത് ബോധ പൂര്‍വ്വം ചെയ്യുക. ഉണര്‍ന്നിരിക്കുക.
പിന്നെ ഉള്ളവരാകട്ടെ അവര്‍ പറയും ഞങ്ങള്‍ക്ക് പ്രവര്‍ത്തിയോടു തീരെ താല്‍പ്പര്യം ഇല്ലെന്നു, ചിന്തകള്‍ തിരകളെ പോലെ ഞങ്ങളെ സമീപിക്കുന്നു എന്ന്. ചെയ്യുന്നതില്‍ അവര്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ല. ബാഹ്യമായതില്‍ അവര്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ല. എന്നാല്‍ ക്ഷോഭിച്ച കടല്‍ പോലെ ഉള്ളില്‍ വലിയ തിരമാലകള്‍ ഉയര്‍ന്നു കൊണ്ടേ ഇരിക്കുന്നു, ചിന്തകളില്ലാതെ ഞങ്ങള്‍ക്ക് ഇരിക്കാനേ ആകില്ല. ഇവര്‍ പറയുന്നു "ഞങ്ങള്‍ അനങ്ങാതെ ഒരിടതിരിക്കുകയാനെങ്കില്‍ ചിന്തകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു" പ്രാര്‍ത്തനയുടെയോ ധ്യാനതിന്റെയോ പേര് കേള്‍ക്കേണ്ട താമസം ഒരു കൂട്ടം ചിന്തകള്‍ ഞങ്ങളെ പൊതിയും, ഞങ്ങള്‍ എന്ത് ചെയ്യും ? ഗുരു പറയും നിങ്ങള്‍ നിങ്ങളുടെ ചിന്തകളോട് ചേര്‍ത്ത് ധ്യാനത്തെ അകത്താക്കുക, നിങ്ങള്‍ ചിന്തകളെ നിര്‍ത്താന്‍ ശ്രമിക്കണ്ട, ചിന്തകള്‍ വരുമ്പോള്‍ അവയെ നിരീക്ഷിക്കുക, അവയില്‍ ലയിക്കാതെ ഇരിക്കുക, ഒരു ഉദാഹരണം പറയാം"ടി വിയില്‍ ഒരു സിനിമ കാണുന്നു എന്ന് കരുതുക, തോക്കുമായി ഒരാള്‍ സ്ക്രീനില്‍ നിന്ന് നിങ്ങളുടെ നേര്‍ക്ക് തിര ഉതിര്‍ക്കുകയാനെങ്കില്‍ നിങ്ങള്‍ ടി വി യുടെ മുന്നില്‍ നിന്ന് എഴുനേറ്റു ഓടുമോ ? ഇല്ല; കാരണം നിങ്ങള്‍ അവിടെ ബോധവാന്‍ ആണു, അത് ടി വി ആണു സത്യം അല്ല എന്ന തിരിച്ചറിവ് നിങ്ങള്‍ക്കുണ്ട്" "....,,, " സത്യവും ഇതുപോലെ തന്നെ.. ചിന്തകള്‍ എന്നത് വെടിയുണ്ടകളെ പോലെ ആണു. കയറിനെ കണ്ടു പാമ്പ് എന്ന് ധരിച്ച പോലെ, ചിന്തകള്‍ സത്യം എന്ന് ധരിച്ചു അതിനോടൊപ്പം ചലിക്കാതെ ഇരിക്കുക, ഇങ്ങനെ നിരീക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ സാക്ഷീ ഭാവത്തെ പ്രാപിക്കും.
ഇനി ഉള്ള മൂന്നാമത്തെ കൂട്ടര്‍, ഇവര്‍ പറയും ഞങ്ങള്‍ക്ക് ചിന്തകളും പ്രശ്നമല്ല, പ്രവര്‍ത്തിയും പ്രശ്നം അല്ല. ഞങ്ങള്‍ക്ക് അത്യധികാരികമായ വൈകാരികതയാനുള്ളത്, കണ്ണീര്‍ ഒഴുകി വരുന്നു, ഹൃദയമിടിപ്പ് വളരെ ശക്തമാകുന്നു, വികാര പരവശരായി ഞങ്ങള്‍ സ്നേഹത്തിലും ഭക്തിയിലും മുങ്ങി താഴുന്നു.. ഗുരു പറയും ആ നെഞ്ചിടിപ്പു, കണ്ണീര്‍ എല്ലാം അവിടെ ഉണ്ടായിരിക്കട്ടെ, അതില്‍ ധ്യാനത്തെ കൂട്ടിച്ചേര്‍ത്തു കൊള്ളുക.
ഈ മൂന്നു ഊന്നുവടികളുടെയും സഹായം ഇല്ലാതെയും നിങ്ങള്ക്ക് തത്വത്തെ ഗ്രഹിക്കാന്‍ കഴിയും , നിങ്ങള്ക്ക് ഇതിന്റെ സഹായം ഒന്നുമില്ലാതെ തന്നെ ഈ മരുന്ന് വിഴുങ്ങാന്‍ കഴിയും, നേരിട്ട് സാക്ഷീ ഭാവം ആകാന്‍ കഴിയും. അതിനു ഈയൊരു നിമിഷം നിങ്ങള്‍ ആനന്ദത്തില്‍ മുഴുകുക. മാര്‍ഗവും ലക്ഷ്യവും രണ്ടായിരിക്കുന്നവനോട് ഇങ്ങനെ ഉപദേശിക്കുവാനെ സാധ്യമല്ല, അവനു ഈ ഒരു നിമിഷം എന്ന് പറയുവാനെ സാധ്യമല്ല. അവന്‍ പറയും "സഞ്ചരിച്ചുകൊണ്ടേ ഇരിക്കൂ, ഈ യാത്ര വളരെ നീണ്ടതാണ്, ഒടുവില്‍ ആ കയറ്റം കയറൂ.. നിങ്ങള്‍ ആ പര്‍വതത്തിനു മുകളില്‍ എത്തിച്ചേരും "
നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുക, നിങ്ങള്‍ ഈ പര്‍വതത്തിന്റെ മുകളില്‍ തന്നെ ആണ് ഇരിക്കുന്നത്. എവിടെക്കാണ് നിങ്ങള്‍ പോയികൊണ്ടിരിക്കുന്നത് ? ഇനി നിങ്ങള്‍ എവിടെക്കാണ് പോവുക ?
ഇത് ശുദ്ധ സാക്ഷീഭാവമാണ്, ശരിയായ ഒരു ധാരണ മാത്രം മതിയാകും, ഒരു അവബോധം.. യാതൊരു സഹായതിന്റെയും ആവശ്യം ഇവിടെയില്ല. നിങ്ങളിപ്പോള്‍ ഇവിടെയാണ് പക്ഷെ നിങ്ങള്‍ക്കതിനെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്ന് മാത്രം. നമ്മുടെ ജീവിതത്തിലിത് പല പ്രാവശ്യം സംഭവിക്കുന്നു, ഏറ്റവും അടുതുള്ളതിനെ നമുക്ക് കാണാന്‍ കഴിയുന്നില്ല, ഏറ്റവും ദൂരെ ഉള്ളത് നമ്മെ ആകര്ഷിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങലെന്താണോ തേടികൊണ്ടിരിക്കുനത് അത് തന്നെയാണ് നിങ്ങള്‍ , അത് ഇവിടെ ഇപ്പോള്‍ തന്നെ ലഭ്യമാണ്. ഈ ഒരവസ്ഥയില്‍ ധ്യാനതിനോ ഭക്തിക്കോ കര്‍മ്മത്തിനോ എന്ത് പ്രസക്തിയാണുള്ളത്
കടപ്പാട് : അഷ്ടാവക്ര ഗീത, ഭഗവത് ഗീത, വിജ്ഞാന ഭൈരവ തന്ത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ