മോക്ഷത്തിനു വേണ്ടി ജീവിക്കുകയല്ല മറിച്ച് ജീവിക്കാന്‍ വേണ്ടിയുള്ളതാണ് മോക്ഷം. നദികള്‍ സമുദ്രത്തില്‍ ചെന്ന് ചേരാര്‍ഉണ്ടെങ്കിലും സമുദ്രത്തിലേക്ക് ചേരാന്‍ വേണ്ടി മാത്രം ഒരു നദിയും ഉത്ഭവിക്കുന്നില്ല. അഥവാ ഉണ്ടാകുന്നില്ല അതാണ് സത്യം. അതുപോലെ തന്നെയാണ് ജീവിത യാത്രയും, നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും എല്ലാ ജീവികളും എന്നതുപോലെ നമ്മളും ഈശ്വരനില്‍ തന്നെ ആണു ചെന്ന് ചേരുക. എവിടെ നിന്ന് വരുന്നുവോ അവിടേക്ക് തന്നെയാണ് തിരികെ പോകുന്നതും. ഇത് പ്രകൃതി നിയമമാണ്. എല്ലാവിധ ആചാരാനുഷ്ടാനങ്ങളും മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ വേണ്ടിയുള്ളതാണ് അതിനു പറയുന്ന പേരാണ് മോക്ഷം. ഇതു മാര്‍ഗവും സ്വീകാര്യമാണ് അതില്‍ നിന്ന് മന:സമാധാനം - സംതൃപ്തി ഇവ ലഭിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. ആത്മീയത എന്നാല്‍ വര്‍ത്തമാനത്തില്‍ ജീവിക്കല്‍ ആണു.
പുനര്‍ജന്മവും പൂര്‍വ്വ ജന്മവും ഒന്നും ഇവിടെ പ്രസക്തമല്ല. മനസ്സ് ഈസ്വരാര്‍പ്പിതമാക്കുക, പൂര്‍ണ്ണ സ്വതന്ത്രരാകുക അത്രയേ വേണ്ടതുള്ളൂ. നമ്മുടെ അനാവശ്യമായ ഇടപെടല്‍ അവസാനിപ്പിച്ചാല്‍ ബാക്കി ഈശ്വരന്‍ എടുത്തുകൊള്ളും. ഇനിയൊരിക്കലും ജനിക്കാന്‍ ഇട വരരുതേ എന്ന് പ്രാര്തിക്കരുത് അത് നമ്മുടെ സംസ്കരതിനെയും ഗുരുക്കന്മാരേയും നിന്ധിക്കുന്നതിനു തുല്യമാണ്. എല്ലാ ജീവികളും ഈശ്വരനില്‍ തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ ജന്മത്തോളം ദുരിതം വേറെ ഒരു ജന്മത്തിലും ഇല്ല. മനുഷ്യന്റെ അഹന്ത മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ഇത് ഉള്‍കൊള്ളാന്‍ സാധിക്കുകയുള്ളൂ. മോക്ഷം നേടുക എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ മറ്റു ജീവികളുടെ അവസ്ഥയിലേക്ക് ഉയരുക എന്നുതന്നെയാണ് അര്‍ഥം. എത്ര പ്രയത്നിച്ചാലും സച്ചിതാനന്ദ സ്വരൂപതിലും കൂടുതലായി ഒന്നും അറിയാന്‍ കഴിയില്ല. അതാകട്ടെ എല്ലാ ജീവികളും നിരന്തരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. തെറ്റായ ധാരണകള്‍ (അവിദ്യ) മനസ്സില്‍ ആയതുകൊണ്ട് മനസ്സ് ഈശ്വരാര്‍പ്പിതമാകുമ്പോള്‍ നാം പൂര്‍ണ്ണ സ്വതന്ത്രരാകും. ഇതാണ് ഭക്തി യോഗം അഥവാ ഭക്തിയില്‍ കൂടിയുള്ള മുക്തി.
സ്വധര്‍മ്മം അനുഷ്ടിക്കണം. ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കണം. ജീവിതം തന്നെ സന്ദേശമാകണം. ദൈവസൃഷ്ടിയാണ് എല്ലാം എന്ന തിരിച്ചറിവ്. അതില്‍ക്കൂടി സമസൃഷ്ടി സ്നേഹം. ഇതെല്ലാം മാതൃകയാക്കി ജീവിക്കുന്നതു തന്നെ മോക്ഷം...
മറുപടിഇല്ലാതാക്കൂ