2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഭക്തിയും മുക്തിയും


  മോക്ഷത്തിനു വേണ്ടി ജീവിക്കുകയല്ല  മറിച്ച് ജീവിക്കാന്‍ വേണ്ടിയുള്ളതാണ് മോക്ഷം. നദികള്‍ സമുദ്രത്തില്‍ ചെന്ന് ചേരാര്‍ഉണ്ടെങ്കിലും സമുദ്രത്തിലേക്ക് ചേരാന്‍ വേണ്ടി മാത്രം ഒരു നദിയും ഉത്ഭവിക്കുന്നില്ല. അഥവാ ഉണ്ടാകുന്നില്ല അതാണ്‌ സത്യം. അതുപോലെ തന്നെയാണ് ജീവിത യാത്രയും, നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും എല്ലാ ജീവികളും എന്നതുപോലെ നമ്മളും ഈശ്വരനില്‍ തന്നെ ആണു ചെന്ന് ചേരുക. എവിടെ നിന്ന് വരുന്നുവോ അവിടേക്ക് തന്നെയാണ് തിരികെ പോകുന്നതും. ഇത് പ്രകൃതി നിയമമാണ്. എല്ലാവിധ ആചാരാനുഷ്ടാനങ്ങളും  മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ വേണ്ടിയുള്ളതാണ് അതിനു പറയുന്ന പേരാണ് മോക്ഷം. ഇതു മാര്‍ഗവും സ്വീകാര്യമാണ് അതില്‍ നിന്ന് മന:സമാധാനം - സംതൃപ്തി ഇവ ലഭിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. ആത്മീയത എന്നാല്‍ വര്‍ത്തമാനത്തില്‍ ജീവിക്കല്‍ ആണു. 

   പുനര്‍ജന്മവും പൂര്‍വ്വ ജന്മവും ഒന്നും ഇവിടെ പ്രസക്തമല്ല. മനസ്സ് ഈസ്വരാര്‍പ്പിതമാക്കുക, പൂര്‍ണ്ണ സ്വതന്ത്രരാകുക അത്രയേ വേണ്ടതുള്ളൂ. നമ്മുടെ അനാവശ്യമായ ഇടപെടല്‍ അവസാനിപ്പിച്ചാല്‍ ബാക്കി ഈശ്വരന്‍ എടുത്തുകൊള്ളും. ഇനിയൊരിക്കലും ജനിക്കാന്‍ ഇട വരരുതേ എന്ന് പ്രാര്തിക്കരുത് അത് നമ്മുടെ സംസ്കരതിനെയും ഗുരുക്കന്മാരേയും നിന്ധിക്കുന്നതിനു തുല്യമാണ്. എല്ലാ ജീവികളും ഈശ്വരനില്‍ തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ ജന്മത്തോളം ദുരിതം വേറെ  ഒരു ജന്മത്തിലും ഇല്ല. മനുഷ്യന്റെ അഹന്ത മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ഇത് ഉള്‍കൊള്ളാന്‍ സാധിക്കുകയുള്ളൂ. മോക്ഷം നേടുക എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ മറ്റു ജീവികളുടെ അവസ്ഥയിലേക്ക് ഉയരുക എന്നുതന്നെയാണ് അര്‍ഥം. എത്ര പ്രയത്നിച്ചാലും സച്ചിതാനന്ദ സ്വരൂപതിലും കൂടുതലായി ഒന്നും അറിയാന്‍ കഴിയില്ല. അതാകട്ടെ എല്ലാ ജീവികളും നിരന്തരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. തെറ്റായ ധാരണകള്‍ (അവിദ്യ) മനസ്സില്‍ ആയതുകൊണ്ട് മനസ്സ് ഈശ്വരാര്‍പ്പിതമാകുമ്പോള്‍ നാം പൂര്‍ണ്ണ സ്വതന്ത്രരാകും. ഇതാണ് ഭക്തി യോഗം അഥവാ ഭക്തിയില്‍ കൂടിയുള്ള മുക്തി. 

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

തത്വമസി - അത് നീ തന്നെ ആകുന്നു


ഓം ഗുരുഭ്യോ നമ:

ധ്യാനത്തിന്റെ പരിസമാപ്തിയാണ് സാക്ഷീഭാവം. മരുന്ന് പാലിലോ വെള്ളത്തിലോ, തേനിലോ കുടിക്കാന്‍ പറയുന്ന പോലെയാണ് അത്മീയതയില്‍ കര്‍മ്മ യോഗവും ജ്ഞാന യോഗവും, ഭക്തിയോഗവും, ഈ മൂന്നും നടക്കുന്നത് ധ്യാനതിലാണ് , ഇതിന്റെ പര്യവസായി ആകട്ടെ സാക്ഷീ ഭാവവും. മരുന്ന് ഉള്ളിലോട്ടു ഇറക്കാന്‍ സഹായിക്കുക എന്നതാണ് വെള്ളം,തേന്‍,പാല്‍ ഇവയുടെ ധര്‍മം. അതുപോലെ ആത്മീയതയില്‍ ധ്യാനം എന്നാ മരുന്നിനെ സേവിക്കാന്‍ കര്‍മം,ജ്ഞാനം,ഭക്തി ഇവ മൂന്നും ഉപയോഗപ്പെടുത്താം.

2013, മാർച്ച് 26, ചൊവ്വാഴ്ച

അറിയുന്നവന്‍ പറയുന്നില്ല, പറയുന്നവനോ അറിയുന്നില്ല.

"അറിയുന്നവന്‍ പറയുന്നില്ല.. പറയുന്നവനോ അറിയുന്നില്ല"

ഉറങ്ങുന്ന ഒരുവനോട് "നിങ്ങള്‍ ഉറങ്ങുകയാണോ ?" എന്ന് ചോദിക്കുമ്പോള്‍ "അതെ"

അമാനുഷികനായ ദൈവം

ആളുകള്‍ക്ക് അത്ഭുദങ്ങള്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്മാരോടാണ് താല്‍പ്പര്യം,

2013, മാർച്ച് 25, തിങ്കളാഴ്‌ച

ബോദോധയവും അഹന്തയും


ഓം

ദക്ഷിനാമൂര്തയെ നമ:

ബോധോദയം എന്നാല്‍ അഹന്തയുടെ പൂര്‍ണ നാശം അല്ല, അഹന്താ നാശം സംഭവിച്ചതുകൊണ്ട്  ആള്‍ക്ക് ബോധോധയം

2013, ജനുവരി 27, ഞായറാഴ്‌ച

പരമമായ ആനന്ദം എന്നിലാകുന്നു

പ്രഭുദ്ധരെ,
എനിക്ക്ഇന്ന്  നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ ഉറങ്ങുന്ന വിശ്വാസത്തെ കുറിച്ചാണ്.. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയുന്നതിലൂടെ  നിങ്ങള്‍  നിങ്ങളെ  കണ്ടെത്തുകയാണ്..  നിങ്ങള്‍ ഹിന്ദു ആയിരുന്നത്  കൊണ്ട് ശിവനെയും, ക്രിസ്ത്യാനി ആയതുകൊണ്ട് യേശുവിനെയും, മുസ്ലീം ആയതുകൊണ്ട്