2011, ഫെബ്രുവരി 19, ശനിയാഴ്‌ച

ജ്ഞാന യോഗം - Jnaana Yogam - Bhagavad Geetha

അദ്വൈതം , ഉപനിഷദ് ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി  ഭഗവദ് ഗീതയിലെ നാലാം അധ്യാമായ " ജ്ഞാന യോഗ" ത്തെ ലഗൂകരിച്ചപ്പോള്‍



sreyan dravya-mayad yajnaj
jnana-yajnah parantapa
sarvam karmakhilam partha
jnane parisamapyate  -4.33
അല്ലയോ അര്‍ജുന ! ദ്രവ്യ യജ്ഞതെക്കാള്‍ മഹത്തരമാണ് ജ്ഞാന യജ്ഞം. പാര്‍ത്ഥ എല്ലാ കര്‍മങ്ങളും ജ്ഞാനതിലാണ് അവസാനിക്കുനത് .
jnAnAgni:
sarva karmANi

bhasmasAt kurute
tatha: 4.37
ജ്ഞാനമാകുന്ന അഗ്നി എല്ലാ കര്‍മംങ്ങളെയും   (കര്‍മ ഫലങ്ങളെയും ) ദഹിപ്പിച്ചു കളയുന്നു 


Nahi Jnanena sadrusham
pavitram iha vidyate - 4.38
പ്രപഞ്ചത്തില്‍ ജ്ഞാനത്തെ പോലെ പവിത്രമായതോന്നുമില്ലതന്നെ 


ചിലപ്പോള്‍ ആത്മ സാക്ഷാത്കാരം ലഭിച്ച ചില ജ്ഞാനികള്‍  സാധന (ധ്യാനം , പൂജ ) ചെയ്യുന്നത് കൊണ്ട്   ഒരു കാര്യവുമില്ല എന്ന് പറഞ്ഞിട്ടുണ്ടാകും , അവരുടെ തലത്തില്‍ നിന്ന് ചിന്തിക്കുകയാണെങ്കില്‍ അത് ശരിയാണ്, പക്ഷെ ആ തലത്തില്‍ അല്ല നിങ്ങള്‍ എന്നുള്ളത് മനസിലാക്കി പ്രവര്‍ത്തിക്കുക

ജ്ഞാനം ഉദിക്കുമ്പോള്‍ അതിനു സാക്ഷിയാവുക
പരമമായ ആനന്ദം ഉണ്ടാകുമ്പോള്‍ അതിനു സാക്ഷിയാവുക
ആഗ്രഹങ്ങളും കര്‍മ്മങ്ങളും വികാരവും  വരുമ്പോള്‍ അതിനു സാക്ഷിയാവുക
ഒന്നിനെയും വെറുപ്പ്‌ കാണിക്കേണ്ടതില്ല , എല്ലാം എന്നില്‍ നിന്ന് തന്നെയാണ് പുറപ്പെടുന്നതെന്നും അവസാനിക്കുന്നതെന്നും തിരിച്ചറിയുക, അങ്ങിനെ ഗുണങ്ങള്‍ക്ക് അതീതനാകുക

അത് തന്നെയാണീ മോക്ഷം എന്ന് അറിയുക

1 അഭിപ്രായം: