2016, മാർച്ച് 16, ബുധനാഴ്‌ച

കുണ്ടലിനി ഘട്ടം - Levels of Kundalini Awakening

ഒരു യോഗിയിൽ കുണ്ടലിനി ഉയർന്നു ചന്ദ്രമണ്ടലത്തെ ദംശിക്കുമ്പൊൽ ആനന്ദം ആകുന്ന അമൃതവർഷം ഉണ്ടാവുന്നു. അത് 72000 നാഡി കളിലൂടെയും പ്രവഹിക്കുന്നു. ഈ അവസ്ഥയിൽ അനുഭവിക്കുന്നവൻ മുങ്ങിപ്പോകുന്നു. കാരണം അനുഭവങ്ങള എന്നും അനുഭവിക്കുന്നവൻ എന്നുമുള്ള വ്യത്യാസങ്ങൾ ഇല്ലാതെയാകുന്നു. സാധാരണയായി നിർവികൽപ്പ സമാധിയിലാണ് ഈ ഈശ്വര ചയ്തന്യത്തിന്റെ അമൃത പ്രളയം സംഭവിക്കുക. ഇതിനെ ആണ് കഥകളിൽ പലയിടത്തും പ്രളയമായി മാറ്റി പറയുന്നത് .


പൂജ കഴിക്കുമ്പോൾ ശംഖിലെ തീർഥത്തെ ഈ ജലമായി സങ്കൽപ്പിക്കുന്നു. വ്യാഹൃതി പ്രാണായാമ പദ്ധതിയിൽ ശിരസ്സിനു മുകളിൽ രണ്ടംഗുലം "ആപോ ജ്യോതി രസോ അമൃതം ബ്രഹ്മ ഭൂര്ഭ്വസ്വ:" എന്ന് ജപിക്കുമ്പോൾ ഈ രസോ അമൃതം ഭാവന ചെയ്യുന്നു. വേദത്തിലും തന്ത്രത്തിലും ഒക്കെ മിക്കയിടത്തും "ആപ -പ്രളയ "ശബ്ദങ്ങൾ ഇതിനെ സൂചിപ്പിക്കുന്നു.

പുരാണകഥകൾ വായിക്കുന്ന, കണ്ഫ്യൂഷൻ വരുന്ന സാധാരണക്കാരൻ കൂടുതൽ പഠിക്കുവാൻ തയാരായാകുന്നു. അപ്പോൾ ബോധനിലവാരം കൂടുതൽ ഉയരുന്നു.അതിനനുസരിച്ച് മനസ്സിലാകുന്ന അവസ്ഥകൾ .
1.ആദ്യഘട്ടം -(ബോധനിലവാരം ഏറ്റവും കുറഞ്ഞവർ )
കഥകൾ ആസ്വദിക്കുന്നു. ഉദാ :-ഭണ്ടാസുരാൻ ശിവനില്നിന്നും തപസ്സിലൂടെ വരം വാങ്ങി .അത് അഹമ്കാരമായി മാറി പ്രവർത്തിച്ചു. ദേവന്മാരുടെ യാഗഫലമായി ഉണ്ടായ ലളിതാ ത്രിപുരസുന്ദരി ഭണ്ടാസുരനെ വധിച്ചു .തെറ്റ് ചെയ്‌താൽ ഫലവും ദോഷകരമാവുന്നു .നന്മ ചെയ്‌താൽ നല്ലഫലം ലഭിക്കുന്നു.

2.അൽപ്പംകൂടി ബോധം ഉയർന്നവർ .അന്വേഷകർ
നേട്ടങ്ങൾ സ്വപ്രയത്നതതിലൂടെയും അതിലുപരി പരമാത്മാവിന്റെ കൃപയാലും നേട്ടങ്ങൾ ഉണ്ടാവുന്നു.എന്നാൽ അതിൽ അഹങ്കാരം വരും അപ്പോൾ പരാജയവും സംഭവിക്കും.അഹങ്കാരം ഒഴിവാക്കി പ്രതിസന്ധികളിൽ ഈശ്വരനെ ഭജിച്ചാൽ നാളെ അതിനു പരിഹാരം ഉണ്ടായി വരുന്നു.ജീവിതം കൂടുതൽ നന്നാവുന്നു .

3.അൽപ്പംകൂടി ബോധം ഉയർന്നവർ .സാധകർ .
പരമാത്മ ബോധത്ത്തിന്റെ അനുഗ്രഹത്താൽ സാധന വിജയപ്രദമാകുമ്പോൾ സിദ്ധികൾ ലഭിക്കുന്നു .അതിൽ അഹംകരിക്കുന്നവൻ യോഗഭ്രുഷ്ടൻ ആകുന്നു.എന്നാൽ അഹംകാര ലേശമില്ലാതെ സാധന തുടരുന്നവർ പരമാത്മ സാക്ഷാത്കാരം നേടുന്നു. ഇതുതന്നെ ധ്യാനാവസ്തയുടെ ജാഗ്രത് ,സ്വപ്ന ,സുഷുപ്തി ,തുരീയമാകുംപോൾ പ്രളയം പൂർണ്ണ മാവുകയും ബ്രഹ്മാണ്ഡം മുഴുവൻ അമ്രുതജലത്തിൽ മുങ്ങുകയും പരമാത്മബോധം മാത്രം ആലിലയിൽ കാലും കുടിച്ചു കിടക്കുന്ന പിഞ്ചു കുഞ്ഞിനെപോലെ നിഷ്കളങ്കമായി ആനന്ദ സമുദ്രത്തിൽ ഒഴുകി നടക്കുക്കുകയും ചെയ്യുന്നു


1 അഭിപ്രായം: