2013, മാർച്ച് 25, തിങ്കളാഴ്‌ച

ബോദോധയവും അഹന്തയും


ഓം

ദക്ഷിനാമൂര്തയെ നമ:

ബോധോദയം എന്നാല്‍ അഹന്തയുടെ പൂര്‍ണ നാശം അല്ല, അഹന്താ നാശം സംഭവിച്ചതുകൊണ്ട്  ആള്‍ക്ക് ബോധോധയം
ഉണ്ടാകണം എന്നുമില്ല. ബോധോദയം സംഭവിച്ച ഒരു വ്യക്തിക്ക് അഹം ഉണ്ടായിരിക്കുക തന്നെ ചെയ്യും പക്ഷെ അതിന്റെ കാഠിന്യം സാധാരണ ജനങ്ങളില്‍ നിന്നും കുറവായിരിക്കും എന്ന് മാത്രം,  അഹതിലെക്കുള്ള അക്സെസ് ലിമിറ്റഡ് ആയിരിക്കും എന്ന് സാരം.  പിന്നെ കലിയുഗത്തില്‍ ബോധോദയം വളരെ പ്രയാസം ആണു, പണ്ടത്തെ ശ്രുതികളില്‍ പലതിലും എളുപ്പം ആണെന്ന് കാണുന്നു പക്ഷെ ഏറ്റവും പ്രയാസം ആണു കലിയുഗത്തില്‍, കാരണം ആളുകള്‍ കൂടുതലും താമസികരും രാജസികരും ആണു,  സാത്വിക അവസ്ഥയില്‍ എത്തിയാല്‍ മാത്രമേ ബോധോദയം എന്നാ പൂര്‍ണ്ണത എളുപ്പത്തില്‍ കൈവരിക്കാനാകൂ..  തന്ത്ര സാധനയും, വിഗ്രഹാരാധനയും, മറ്റുള്ള വകകളും ഒക്കെ സാത്വിക അവസ്ഥയിലേക്ക് ഒരുവനെ എത്തിക്കുവാന്‍ വേണ്ടി ഉള്ളതാണ് എന്ന് മനസ്സിലാക്കുക.. മഹത്തുക്കള്‍ ഈ അഹം അഹം എന്ന് പറയുന്നത് രാജസ/താമസ അഹതിനെയാണ്, അതിന്റെ അഭാവത്തില്‍ മാത്രമേ ഒരുവന് പൂര്‍ണതയില്‍ എത്താന്‍ തയ്യാറെടുക്കാന്‍ പറ്റൂ..



അഹങ്കാരത്തിന്റെ മൂന്നു ഉപ ഭാങ്ങള്‍ മാത്രമാണ് സാത്വികവും രാജസികവും, താമസികവും. സാത്വിക അഹം ഒരുവനെ സംസാര സാഗരത്തിലേക്ക് പിടിച്ചുലക്കില്ല, മുമുക്ഷു ആവുക / ഈശ്വരനില്‍ ലയിക്കുക തുടങ്ങിയവ ആണു ഇതിന്റെ പ്രഥമ ലക്ഷണങ്ങള്‍ "("അഹം ബ്രഹ്മാസ്മി " തത്വം ഒക്കെ ഗുരു ഉപദേശിക്കുക ഈ അവസരത്തില്‍ ആയിരിക്കും.), ജീവന്‍മുക്തരില്‍ ചെറിയ തോതില്‍ ഈ അഹം ഉണ്ടാകും, അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ഈ അഹതിലൂടെ ചെയ്തു തീര്‍ക്കുന്നു.

"ഞാന്‍ തന്നെ എല്ലാം അറിയുന്നവന്‍, ഞാന്‍ ബുദ്ധി ശാലി, ഞാന്‍ തന്നെ കേമന്‍" ഈ അഹം ആണു രാജസിക അഹങ്കാരം.

"ഞാന്‍ ഒരു വിഡിഡിയാണ്, എനിക്ക് ഒന്നും അറിയില്ല." എന്നുള്ളത് താമാസികമായ അഹങ്കാരം

മായയുടെ വേറെ ഒരു മുഖമാണ് അഹന്ത, മനുഷ്യനെ കെട്ടിയിടുന്ന ഒരു സത്യവും ഇത് തന്നെ, അവിദ്യയുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്‌. സാത്വികമായ അഹങ്കാരം ആ വ്യക്തിയെ മോക്ഷതിലെക്കും, രാജസിക താമസികമായ അഹന്ത ജനിമ്രിതി ചക്രതിലെക്കും ഒരുവനെ നയിക്കും.

മറ്റു സാധനകളിലൂടെയും , ജപതിലൂടെയും ധ്യനതിലൂടെയും, ഭക്ഷണ ക്രമീകരനതിലൂടെയും, യോഗയിലൂടെയും, മറ്റും നീച അഹതിന്റെ കാഠിന്യം കുറച്ചു കൊണ്ട് വരാന്‍ സാധിക്കും.



ഓം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ