മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ ഒരു വേദാന്ത (അദ്വൈത വേദാന്ത) ജ്ഞാനി ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ പല കൃതികളാലും ബോധ്യപ്പെട്ട ഒരു വസ്തുത ആണല്ലോ. അദ്ദേഹത്തിന്റെ
പ്രധാന കൃതികള്‍
സംസ്കൃതത്തില്‍ നിന്നുമുള്ള തര്‍ജ്ജമകള്‍ ആയിരുന്നു, എന്നാല്‍ അക്കാലത്തു സമുദായ നേതാക്കളായ ബ്രാഹ്മണരെ ഭയന്നോ മറ്റോ വേദാന്ത പ്രതിപാദങ്ങളായ മുഘ്യ ഗ്രന്ഥങ്ങളും മറ്റും തര്‍ജ്ജമ ചെയ്യാന്‍ അനുവാദമില്ലാതതുമൂലം സ്വയം നിര്‍മ്മിതങ്ങളായ ചില ചെറിയ ഗ്രന്ഥങ്ങള്‍ വഴിയായും വേദാന്ത തത്വങ്ങളെ സംഗ്രഹിച്ചു അദ്ദേഹം മലയാളികള്‍ക്കായി വെളിപ്പെടുത്തിയിട്ടുണ്ട്. ഹരിനാമ കീര്‍ത്തനവും, ചിന്താ രത്നവും ഈ വകയില്പ്പെട്ടതാണ്.
പ്രധാന കൃതികള്‍
സംസ്കൃതത്തില്‍ നിന്നുമുള്ള തര്‍ജ്ജമകള്‍ ആയിരുന്നു, എന്നാല്‍ അക്കാലത്തു സമുദായ നേതാക്കളായ ബ്രാഹ്മണരെ ഭയന്നോ മറ്റോ വേദാന്ത പ്രതിപാദങ്ങളായ മുഘ്യ ഗ്രന്ഥങ്ങളും മറ്റും തര്‍ജ്ജമ ചെയ്യാന്‍ അനുവാദമില്ലാതതുമൂലം സ്വയം നിര്‍മ്മിതങ്ങളായ ചില ചെറിയ ഗ്രന്ഥങ്ങള്‍ വഴിയായും വേദാന്ത തത്വങ്ങളെ സംഗ്രഹിച്ചു അദ്ദേഹം മലയാളികള്‍ക്കായി വെളിപ്പെടുത്തിയിട്ടുണ്ട്. ഹരിനാമ കീര്‍ത്തനവും, ചിന്താ രത്നവും ഈ വകയില്പ്പെട്ടതാണ്.
ഹരിനാമ കീര്‍ത്തനത്തിലെ ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്. ആദ്യ നാലുഘണ്ടങ്ങളുടെ ആദ്യാക്ഷരങ്ങള്‍ " ഓം " എന്ന ശബ്ദത്തേയും അഞ്ചാം ഘണ്ടത്തിലെ ആദ്യ രണ്ടക്ഷരം " ഹരി " , ആറാം ഘണ്ടം ശ്രീ എന്നും അടുത്തത് ഗ എന്നും..... ചുരുക്കിപ്പറഞ്ഞാല്‍ ഓരോഘണ്ടത്തിലേയും ആദ്യാക്ഷരങ്ങള്‍ നിരത്തിവച്ചാല്‍ " ഓം ഹരി ശ്രീ ഗണപതയെ നമഃ."അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ" "ക ഖ ഗ ഘ ങ ... " ഇങ്ങനെ എല്ലാ മലയാള അക്ഷരങ്ങളിലും ശ്ലോകങ്ങള്‍ ചിട്ടപ്പെടുത്തി ആണു ആചാര്യന്‍ നാമ സങ്കീര്‍ത്തനം രചിച്ചിരിക്കുന്നത്
ഹരി ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു ശ്രീ
ഗുരുഭ്യോ
നമ:
ഗുരുഭ്യോ
നമ:
നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:
ഓംകാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ-
ആങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമ:
2
ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടല്‍ ബത! മിണ്ടാവതല്ല മമ
പണ്ടേക്കണക്കു വരുവാന്‍ നിന്‍ കൃപാവലികള്‍
ഉണ്ടാകയെങ്കലിഹ നാരായണായ നമ:
ആനന്ദചിന്മയ ഹരേ! ഗോപികാരമണാ !
ഞാനെന്ന ഭാവമതു തോന്നായ്‌കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ, വരദ ! നാരായണായ നമ:
അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരൊ
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു, ഹരി നാരായണായ നമ:
ഹരിനാമകീര്‍ത്തനമിതുര ചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവും
ഉരചെയ്‌വതിന്നരുള്‍ക നാരായണായ നമ:
ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമ നാരായണായ നമ:
ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും, മരിച്ചു മുദ-
കപ്പോളപോലെ, ജനനാന്ത്യേന നിത്യഗതി
ത്വദ്‌ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമ:
ണത്താരില്‍ മാനിനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സല,നനന്താദിഹീനനിതി
ചിത്തത്തിലച്യുത കളിപ്പന്തലിട്ടു വിള-
യാടീടുകെന്‍ മനസി നാരായണായ നമ:
പച്ചക്കിളിപ്പവിഴപ്പാല്‍വര്‍ണ്ണമൊത്ത നിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരി നാരായണായ നമ:
തത്വത്തിനുള്ളിലുദയം ചെയ്തിടുന്ന പൊരു-
ളെത്തീടുവാന്‍ ഗുരു പദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമ:
യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എന്‍പക്കലുള്ള ദുരിതം പാര്‍ത്തു കാണുമള-
വംഭോരുഹാക്ഷ ഹരി നാരായണായ നമ:
നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയര്‍ന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമ:
മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്‌നാദിയില്‍ ചിലതു കണ്ടിങ്ങുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമ:
അന്‍പേണമെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അന്‍പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലമ്പോടു ചേര്‍ക്ക ഹരി നാരായണായ നമ:
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയു, മി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമ:
ഇക്കണ്ട വിശ്വമതുമിന്ദ്രാദിദേവകളു-
മര്‍ക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാട്‌പുരുഷ നിന്മൂലമക്ഷരവു-
മോര്‍ക്കായ് വരേണമിഹ നാരായണായ നമ:
ഈ വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു കൃഷ്ണ ഹരി ഗോവിന്ദ രാമ തിരു-
നാമങ്ങളൊന്നൊഴികെ, നാരായണായ നമ:
ഉള്ളില്‍ക്കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരു കാലമുടനെന്നാകിലും മനസി
ചൊല്ലുന്നതാരു തിരു നാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമ:
ഊരിന്നുവേണ്ട ചില ഭാരങ്ങള്‍ വേണ്ടതിനു
നീരിന്നു വേണ്ട നിജദ്വാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുത ഹരേ എന്നതിന്നൊരുവര്‍
നാവൊന്നേ വേണ്ടൂ ഹരി നാരായണായ നമ:
ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:
ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍
കളിപ്പാവയെന്നു പറയുന്നാകിലും മനസ്സി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമ:
ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമ:
ലൂകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമ:
എണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടി കേറിക്കടപ്പതിനു
കണ്ണും മിഴിച്ചവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമ:
ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി
പോകുന്നപോലെ ഹരി നാരായണായ നമ:
ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ഹരി നാരായണായ നമ:
ഒന്നിന്നു തത്ത്വമിതു ദേഹത്തിനൊത്തവിധ-
മെത്തുന്നിതാര്‍ക്കുമൊരുഭേദം വരാതെ ഭുവി
മര്‍ത്ത്യന്റെ ജന്‍മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതില്‍ നാരായണായ നമ:
ഓതുന്നു ഗീതകളിതെല്ലാമതെന്ന പൊരുള്‍
ഏതെന്നു കാണ്‍മതിനു പോരാ മനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമ:
ഔദംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേ കദാപി സുഖമില്ലെന്നു തത്‌പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോ'ഹമെന്ന വഴി നാരായണായ നമ:
അംഭോജസംഭവനുമമ്പോടു നീന്തി ബത
വന്‍മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടി പാരമിവനമ്പോടടായ്‌വതിനു
മുമ്പേ തൊഴാമടികള്‍ നാരായണായ നമ:
അപ്പാശവും വടിയുമായ്‌ക്കൊണ്ടജാമിളനെ
മുല്‍പ്പാടു ചെന്നു കയറിട്ടോരു കിങ്കരരെ
പില്‍പ്പാടു ചെന്നഥ തടുത്തോരു നാല്‍വരേയു-
മപ്പോലെ നൌമി ഹരി നാരായണായ നമ:
കഷ്ടം ഭവാനെയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്‌ത്യേന നീ ബത ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കടിപ്പിച്ചതെന്തിനിതു-
മോര്‍ക്കാവതല്ല ഹരി നാരായണായ നമ:
ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ല നിന്‍കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമ:
ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി-
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമ:
ഘര്‍മ്മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു-
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമ:
ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു, ഹരി നാരായണായ നമ:
ചമ്മട്ടി പൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്‌മജന്നു യുധി തേര്‍പൂട്ടി നിന്നു ബത
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്‌മജന്നെ , ഹരി നാരായണായ നമ:
ഛന്നത്വമാര്‍ന്ന കനല്‍പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്‍മഹിമയാര്‍ക്കും തിരിക്കരുത്
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രേ തോന്നി ഹരി നാരായണായ നമ:
ജന്തുക്കളുള്ളില്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്‌മനാ സതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമ:
ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമൊ-
രോതുന്ന ഗീതകളിലും പാല്‍പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ, ഹരി നാരായണായ നമ:
ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടാവതിന്നു ബത-
മോഹം നിമിത്തമതു പോകും പ്രകാരമിതു
ചേതസ്സിലാക മമ നാരായണായ നമ:
ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടല്‍
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമ:
ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരു മിന്നല്‍കണക്കെയുമി-
തേകാക്ഷരത്തിലൊരുമിക്കുന്നപോലെയുമി-
താകാശസൂക്ഷ്മതനു നാരായണായ നമ:
ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്ക ഹരി നാരായണായ നമ:
ഢക്കാമൃദംഗതുടിതാളങ്ങള്‍പോലെയുട-
നോര്‍ക്കാമിതന്നിലയിലിന്നേടമോര്‍ത്തു മമ
നില്‍ക്കുന്നതല്ല മനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരി നാരായണായ നമ:
ണത്വാപരം പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതല്ലെങ്കിലും കിമപി
തത്ത്വാദിയില്‍ പരമുദിച്ചോരു ബോധമതു
ചിത്തേ വരേണ്ടതിഹ നാരായണായ നമ:
തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമൊന്നു ബത
ശബ്ദങ്ങളുള്ളില്‍ വിലസീടുന്ന നിന്നടിയില്‍
മുക്തിക്കു കാരണമിതേ ശബ്ദമെന്നു, തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമ:
ഥല്ലിന്നുമീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറി, വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത
കൊല്ലുന്നു നീ ചിലരെ നാരായണായ നമ:
ദംഭായ വന്‍മരമതിന്നുള്ളില്‍ നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്‌കനികള്‍
അന്‍പോടടുത്തരികില്‍ വാഴായ്‌വതിന്നു ഗതി
നിന്‍പാദഭക്തി ഹരി നാരായണായ നമ:
ധന്യോഹമെന്നുമതിമാന്യോഹമെന്നു മതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നുമിതി
ഒന്നല്ല കാണ്‍കൊരു കൊടുങ്കാടു ദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമ:
നന്നായ്‌ഗതിക്കൊരു സഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍മാരി പെയ്തു പുനര്‍
മുന്നം മുളച്ച മുള ഭക്തിക്കു വാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:
പലതും പറഞ്ഞു പകല്‍ കളയുന്ന നാവു തവ
തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു ഹരി നാരായണായ നമ:
ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായ തടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയാതെ കാലമിഹ നാരായണായ നമ:
ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദി ജന്‍മമതില്‍
വര്‍ദ്ധിച്ചുനിന്നുലകില്‍ നിന്‍ തത്വമോര്‍ക്കിലുമി-
തന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ പുന-
രെന്നാക്കിടൊല്ല ഹരി നാരായണായ നമ:
ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നു മുഖ-
മയ്യോ, കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദര്‍ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരി നാരായണായ നമ:
മന്നിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തൊന്നു വാങ്‌മനസുകായങ്ങള്‍ ചെയ്‌തതതു-
മെന്തിന്നിമേലിലതുമെല്ലാം നിനക്കു ഹൃദി
സന്തോഷമായ് വരിക നാരായണായ നമ:
യാതൊന്നു കാണ്‍മതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമ:
രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൌസ്‌തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമ:
ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചു ഹരി നാരായണായ നമ:
വദനം നമുക്കു ശിഖി, വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴു രണ്ടുമിഹ
ഭവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപകല്‍
അകമേ ഭവിപ്പതിനു നാരായണായ നമ:
ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനെ
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുമഥ
ഭക്ത്യാ കടന്നു തവ തൃക്കാല്‍പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമ:
ഷഡ്‌വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു-
ചിത്താംബുജം തവഹി സന്ധാനരംഗമതു
തത്രാപി നിത്യവുമൊരിക്കലിരുന്നരുള്‍ക
ചിത്താംബുജേ മമ ച നാരായണായ നമ:
സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹപുത്രാദിജാലമതും
ഒക്കെ ത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണു ഹരി നാരായണായ നമ:
ഹരിയും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്‍ മഹിമ
അറിവായ് മുതല്‍ കരളിലൊരുപോലെ നിന്നരുളും
പര, ജീവനില്‍ തെളിക നാരായണായ നമ:
ളത്വം കലര്‍ന്നിതു ലകാരത്തിനപ്പരിചു
തത്ത്വം നിനയ്‌ക്കിലൊരു ദിവ്യത്വമുണ്ടു ബത
കത്തുന്ന പൊന്‍മണിവിളക്കെന്നപോലെ ഹൃദി
നില്‍ക്കുന്ന നാഥ ഹരി നാരായണായ നമ:
ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുള്‍
അറിയായുമായ് വരിക നാരായണായ നമ:
കരുണാപയോധി മമ ഗുരുനാഥനിസ്‌തുതിയെ
വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്‌ധിതന്‍ നടുവില്‍മറിയുന്നവര്‍ക്കു പര-
മൊരുപോതമായ് വരിക നാരായണായ നമ:
മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴി താന്‍ പഠിപ്പവനും
പതിയാ ഭാവംബുധിയില്‍ നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ