ഉണര്‍ന്നിരിക്കുന്ന ഞാന്‍ വിചാരിക്കുന്നു ഞാന്‍ തന്നെ ഈ ശരീരത്തെ നില
നിര്‍ത്തുന്നത്, പക്ഷെ എല്ലാത്തിലും ഒരുപോലെ, ഒരേ സമയം "ഞാന്‍ " പല പല
അവസ്ഥകളില്‍ നിലനില്‍ക്കുന്നു.
ആ താല്ക്കാലികമായ് അവസ്ഥയാണോ ഞാന്‍ ?. എല്ലാം പഞ്ചഭൂതങ്ങള്‍ തന്നെ എന്ന് പറയാം , അവയെ ഓരോ നാമങ്ങള്‍ നല്‍കി ഇത് അത് എന്ന് ആരോപിച്ചിരിക്കുന്നു, തത്വത്തില്‍ അവ തമ്മില്‍ എന്ത് വ്യത്യാസം.. എല്ലാം സമം !
ചിന്തിക്കുന്ന നീയും ചിന്തിക്കാത്ത ഞാനും തമ്മില്‍ വ്യത്യാസം എന്നത് ഒരു ചിന്തയില്‍ മാത്രം, ആ ചിന്ത ഇല്ലാതാകുമ്പോള്‍ എല്ലാം തുല്യം ! എല്ലാം തുല്യമാകുമ്പോള്‍ ഏതു ലോകം ? ഏതു വസ്തു ? ഏതു രൂപം ? ഏതു ബോധം ? മനസ്സ് നിശ്ചലമാകുമ്പോള്‍ ആ അറിയാത്ത അത് തുടങ്ങുന്നു ! അതിനെ നാമതാലും, രൂപത്താലും ബുദ്ധിയായും സങ്കല്‍പ്പിക്കുന്ന മനുഷ്യര്‍ എത്ര വിഡ്ഢികള്‍ ! ആ അറിയാത്ത ഞാനിനെ അറിയുക...എന്നില്‍ നിന്ന് ആ അതിനെ മറക്കുന്നതെന്തു ? ആ മറയ്ക്കുന്നതാണോ "ഞാന്‍ " ?? ഞാന്‍ ആര് ? "ഞാന്‍" എന്നത് ഒരു ചിന്ത മാത്രം ? !

Excellent.
മറുപടിഇല്ലാതാക്കൂസത്സംഗാവസരം പ്രയോജനപ്പെടുത്തിയാൽ 'ഞാൻ കർത്താവാണ് - കർമ്മം ചെയ്യുന്നവൻ - എന്ന അഭിമാനത്തിന്റെ പൊള്ളത്തരം വ്യക്തമാവും. അതും പ്രകൃതി വ്യവസ്ഥക്ക് ( ഈശ്വരന്) സമർപ്പിക്കാൻ കഴിയും.ശരിക്കും നാം ലക്ഷ്യമാക്കുന്ന സൗഖ്യമോ, ശാന്തിയോ, ഭയമുക്തിയോ കർമ്മ ഫലത്തിന് പ്രദാനം ചെയ്യാൻ കഴിയില്ലെന്ന ബോധ്യവും ക്രമേണ ഉറച്ചു കിട്ടും (വിവേകം). അവിടെ കർമ്മഫല ആശങ്കകളകലും, ഭോഗാവേശങ്ങളാറിത്തണുക്കം.(വൈരാഗ്യ സിദ്ധി)
അനർഗ്ഗളമായും, അനായാസമായും, അഭിമാനങ്ങളില്ലാതെയും, വീഴ്ചകൾ വരുത്താതെയും ലോക സേവ ചെയ്യുന്ന കർമ്മയോഗി നൈഷ്ക്കർമ്മ്യസിദ്ധനുമാവുന്നു.