പ്രഭുദ്ധരെ,
എനിക്ക്ഇന്ന് നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ ഉറങ്ങുന്ന വിശ്വാസത്തെ കുറിച്ചാണ്.. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയുന്നതിലൂടെ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുകയാണ്.. നിങ്ങള്‍ ഹിന്ദു ആയിരുന്നത് കൊണ്ട് ശിവനെയും, ക്രിസ്ത്യാനി ആയതുകൊണ്ട് യേശുവിനെയും, മുസ്ലീം ആയതുകൊണ്ട്
മുഹമ്മദിനെയും, ബുദ്ധിസ്റ്റ് ആയതുകൊണ്ട് ബുദ്ധനെയും അറിയണം എന്നില്ല. വിശ്വാസം ഉള്ളതുകൊണ്ട് അവര്‍ ഉറങ്ങുകയാണ്, ഉണരേണ്ട ആവശ്യമേയില്ല, നിങ്ങള്‍ ഒരു ക്രിസ്തു ആകുന്നില്ലെങ്കില്‍ ഒന്നും സംഭവിക്കുന്നില്ല. നിങ്ങള്‍ ക്രിസ്ത്യാനി ആകുന്നതിലൂടെ നിങ്ങള്‍ നിങ്ങളെ തന്നെയും മറ്റുള്ളവരെയും വഞ്ചിക്കുകയാണ്. നിങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുകയാണ്. എന്തെന്നാല്‍ ഇതേ സമയം കൊണ്ട് നിങ്ങള്ക്ക് ഒരു ക്രിസ്തു തന്നെ ആകുവാനാകും.
ഒരു ക്രിസ്ത്യാനിയോ, ബുധിസ്ടോ, മുസ്ലീമോ, ഹിന്ദുവോ ആയാല്‍ എല്ലാം ആയി എന്ന് കരുതാതിരിക്കുക. ഒരു ബുദ്ധനാകുക, ഒരു ക്രിസ്തുവാകുക , ഒരു മുഹമ്മദാകുക, ഒരു കൃഷ്ണനാകുക, അതില്‍ കുറഞ്ഞതൊന്നും നിങ്ങളെ സഹായിക്കുവാന്‍ പോകുന്നില്ല, അതില്‍ കുറഞ്ഞതൊന്നും മുക്തിയല്ല.. നിങ്ങള്‍ അറിയുമ്പോഴേ നിങ്ങള്‍ക്കറിയാന്‍ ആകൂ..അപ്പോഴേ സംശയങ്ങള്‍ അപ്രത്യക്ഷമാവുകയുള്ളൂ. നിങ്ങളുടെ സംശയങ്ങള്‍ ഇല്ലാതാകുമ്പോള്‍ എല്ലാ അന്ധകാരവും അപ്രത്യക്ഷമാകും . അപ്പോള്‍ ജീവിതം ജീവിക്കപ്പെടുന്നു,... ജീവിതം അറിയപ്പെടുന്നു.... ഇതാണ് പരമാനന്ദം...
എനിക്ക്ഇന്ന് നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ ഉറങ്ങുന്ന വിശ്വാസത്തെ കുറിച്ചാണ്.. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയുന്നതിലൂടെ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുകയാണ്.. നിങ്ങള്‍ ഹിന്ദു ആയിരുന്നത് കൊണ്ട് ശിവനെയും, ക്രിസ്ത്യാനി ആയതുകൊണ്ട് യേശുവിനെയും, മുസ്ലീം ആയതുകൊണ്ട്
ഒരു ക്രിസ്ത്യാനിയോ, ബുധിസ്ടോ, മുസ്ലീമോ, ഹിന്ദുവോ ആയാല്‍ എല്ലാം ആയി എന്ന് കരുതാതിരിക്കുക. ഒരു ബുദ്ധനാകുക, ഒരു ക്രിസ്തുവാകുക , ഒരു മുഹമ്മദാകുക, ഒരു കൃഷ്ണനാകുക, അതില്‍ കുറഞ്ഞതൊന്നും നിങ്ങളെ സഹായിക്കുവാന്‍ പോകുന്നില്ല, അതില്‍ കുറഞ്ഞതൊന്നും മുക്തിയല്ല.. നിങ്ങള്‍ അറിയുമ്പോഴേ നിങ്ങള്‍ക്കറിയാന്‍ ആകൂ..അപ്പോഴേ സംശയങ്ങള്‍ അപ്രത്യക്ഷമാവുകയുള്ളൂ. നിങ്ങളുടെ സംശയങ്ങള്‍ ഇല്ലാതാകുമ്പോള്‍ എല്ലാ അന്ധകാരവും അപ്രത്യക്ഷമാകും . അപ്പോള്‍ ജീവിതം ജീവിക്കപ്പെടുന്നു,... ജീവിതം അറിയപ്പെടുന്നു.... ഇതാണ് പരമാനന്ദം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ